കാലടി സര്‍വകലാശാല സംസ്‌കൃത വിഭാഗം മേധാവിക്കെതിരെ അച്ചടക്ക നടപടി; സ്ഥാനത്ത് നിന്ന് മാറ്റി
കൊച്ചി: (https://ift.tt/2Nehk7f) കാലടി സര്‍വകലാശാല സംസ്‌കൃത വിഭാഗം വകുപ്പ് മേധാവിക്ക് എതിരെ അച്ചടക്ക നടപടി. പി വി നാരായണനെ എച്ഒഡി സ്ഥാനത്ത് നിന്ന് മാറ്റി. സിന്‍ഡികേറ്റ് തീരുമാനം അനുസരിക്കാത്തതിനാലാണ് നടപടി. ഡിപാര്‍ട്‌മെന്റിലെ സീനിയര്‍ അധ്യാപിക കെ ആര്‍ അംബികയ്ക്കാണ് പകരം ചുമതല.
വൈസ് ചാന്‍സലര്‍ക്ക് എതിരെ പി വി നാരായണന്‍ പരാതി ഉന്നയിച്ചിരുന്നു. എസ്എഫ്ഐക്കാര്‍ക്ക് വേണ്ടി പിഎച്ഡി പ്രവേശനം അട്ടിമറിച്ചെന്നായിരുന്നു പരാതി. പി വി നാരായണന് എതിരെ എസ്എഫ്ഐ സമരം ചെയ്തിരുന്നു.
Powered by Info News For You

Comments
Post a Comment