ക്യാപിറ്റോള്‍ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റം; ഇംപീച്‌മെന്റ് നടപടികളില്‍ കുറ്റവിമുക്തനായി മുന്‍ അമേരികന്‍ പ്രസിഡന്റ് ട്രംപ്


വാഷിങ്ടണ്‍: (https://ift.tt/3jLvFDM) ക്യാപിറ്റോള്‍ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് ഇംപീച്‌മെന്റ് വിചാരണ നേരിട്ട മുന്‍ അമേരികന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെയുള്ള പ്രമേയത്തിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം കണ്ടെത്താനായില്ല. ഇതിനെത്തുടര്‍ന്ന് ട്രംപിനെതിരായ ഇംപീച്‌മെന്റ് നടപടികള്‍ യുഎസ് സെനറ്റ് അവസാനിപ്പിച്ചു. 57-43  വോടിനാണ് സെനറ്റ് ട്രംപിനെ കുറ്റവിമുക്തനാക്കിയത്. 

ട്രംപിന്റെ പ്രസ്താവനകളും ക്യാപിറ്റോള്‍ കലാപത്തിന്റെ ദൃശ്യങ്ങളും നിരത്തി ശക്തമായ വാദം ഡെമോക്രാറ്റുകള്‍ ഉന്നയിച്ചെങ്കിലും, ട്രംപിന് നേരിട്ട് കലാപത്തില്‍ പങ്കില്ലെന്ന ഭൂരിഭാഗം റിപബ്ലികന്‍ സെനറ്റര്‍മാരുടെയും നിലപാട് മാറ്റാനായില്ല. 

News, World, America, Washington, Donald-Trump, Capitol RiotTrump acquitted of impeachment proceedings


ട്രംപിനെ ശിക്ഷിക്കാന്‍ നൂറംഗ സെനറ്റില്‍ മൂന്നില്‍ രാണ്ട് അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട് ചെയ്യണമായിരുന്നു. എന്നാല്‍ 50 ഡെമോക്രാറ്റുകളും ഏഴ് റിപബ്ലികന്‍ സെനറ്റര്‍മാരും മാത്രമാണ്  ട്രംപിനെതിരെ വോട് ചെയ്തത്.  

നടപടിക്കാവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതോടെയാണ് സെനറ്റ് ട്രംപിനെ കുറ്റവിമുക്തനാക്കിയത്. ഇതോടെ ട്രംപിന് വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഫെഡറല്‍ പദവി വഹിക്കാനും തടസമുണ്ടാകില്ല.

Keywords: News, World, America, Washington, Donald-Trump, Capitol RiotTrump acquitted of impeachment proceedings

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?