കര്‍ഷകന്റെ വീട് സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു
ന്യൂഡെല്‍ഹി: (www.kvartha.com 04.02.2021) കര്‍ഷക സമരത്തിനിടെ മരിച്ച കര്‍ഷകന്റെ വീട് സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. ഉത്തര്‍പ്രദേശിലെ രാംപുരിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ഹാപുരില്‍ വച്ചാണ് വാഹനവ്യൂഹത്തിലെ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ആര്‍ക്കും പരിക്കുകളൊന്നും റിപോര്‍ട് ചെയ്തിട്ടില്ല.
പ്രിയങ്ക ഗാന്ധിയുടെ ഡ്രൈവര്‍ പൊടുന്നനെ കാര്‍ നിര്‍ത്തിയപ്പോളാണ് പുറകില്‍ വന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. പ്രിയങ്ക സഞ്ചരിച്ച കാറിനു പുറകില്‍ നാല് വാഹനങ്ങളാണ് ഉണ്ടായിരുന്നത്. പ്രിയങ്ക സഞ്ചരിച്ച കാറിന്റെ ചില്ലില്‍ അഴുക്ക് നിറഞ്ഞതിനാല്‍ കൃത്യമായ കാഴ്ച ഡ്രൈവര്‍ക്കില്ലായിരുന്നു. കാഴ്ചക്കുറവ് മൂലമുള്ള അപകടം ഒഴിവാക്കാന്‍ ഡ്രൈവര്‍ കാര്‍ പെട്ടെന്ന് നിര്‍ത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Keywords: New Delhi, News, National, Priyanka Gandhi, Vehicles, collided, Vehicles in Priyanka Gandhi Vadra's cavalcade collide
Powered by Info News For You

Comments
Post a Comment