കര്‍ഷക പ്രതിഷേധത്തെക്കുറിച്ചുള്ള പ്രതികരണം ആരാഞ്ഞുകൊണ്ടുള്ള ചോദ്യത്തിന് ആദ്യമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍
മുംബൈ: (https://ift.tt/3pRALAO) കര്‍ഷക പ്രതിഷേധത്തെക്കുറിച്ചുള്ള പ്രതികരണം ആരാഞ്ഞുകൊണ്ടുള്ള ചോദ്യത്തിന് ആദ്യമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍. നല്ല കാര്യങ്ങള്‍ ഉറപ്പായും ചെയ്യണം. ഏറ്റവും ശരിയായ കാര്യങ്ങള്‍ ചെയ്യണം. ഏറ്റവും ശ്രേഷ്ഠമായകാര്യം ചെയ്യണം - സല്‍മാന്‍ ഖാന്‍ പറഞ്ഞു. മുംബൈയിലെ ഒരു മ്യൂസിക് പരിപാടിക്ക് എത്തിയതായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമത്തിനെതിരെ നവംബര്‍ അവസാനം മുതല്‍, പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ ഡെല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുകയാണ്.
മാസങ്ങളായി തുടരുന്ന കര്‍ഷക സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് ഇന്ത്യയിലെ സിനിമാ സാംസ്‌കാരിക കായിക മേഖലകളില്‍ നിന്ന് ഉയര്‍ന്നുവരുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളിലും കര്‍ഷക പ്രതിഷേധം ചര്‍ച്ചയാകുകയും കായിക, സിനിമാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി, കര്‍ഷകര്‍ക്ക് പിന്തുണയുമായെത്തിയ ഗ്രേറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവരെ തള്ളുകയും ചെയ്തിരുന്നു. അതേ സമയം ഷാരൂഖ് ഖാനോ ആമിര്‍ ഖാനോ ഈ വിഷയത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Powered by Info News For You

Comments
Post a Comment