കോടികളുടെ സൂപര്‍ മാര്‍കെറ്റ് തട്ടിപ്പ് കേസ്; മുഖ്യപ്രതി അറസ്റ്റില്‍

തിരുവനന്തപുരം: (www.kvartha.com 09.02.2021) കോടികളുടെ സൂപര്‍ മാര്‍കെറ്റ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. പഞ്ചായത്തുകള്‍തോറും 'എന്റെ കട' എന്ന പേരില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വാഗ്ദാനം ചെയ്ത് 35 പേരില്‍ നിന്ന് 30 കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയായ കുടപ്പനക്കുന്ന് സ്വദേശി മനോജ് കുമാറി(46)നെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

സംഘത്തിലെ മറ്റു പ്രതികളായ സാബുകുമാര്‍, കിഷോര്‍ കുമാര്‍, സഹര്‍ഷ്, അശോക് കുമാര്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒരു കടയ്ക്കായി 10 മുതല്‍ 35 ലക്ഷം വരെ ഇവര്‍ തട്ടിയെടുത്തിരുന്നു. 1000 കടകള്‍ തുടങ്ങുമെന്നാണ് ഇവര്‍ പ്രചരിപ്പിച്ചിരുന്നത്. 500 മുതല്‍ 2000 ചതുരശ്ര അടിവരെ വിസ്തീര്‍ണമുള്ള കടകളില്‍ സൂപര്‍ മാര്‍കെറ്റ് അനുവദിക്കുന്നതിനാണ് പണം കൈപ്പറ്റിയത്.

Thiruvananthapuram, News, Kerala, Crime, Arrest, Arrested, Police, Complaint, Supermarket fraud case; The main accused arrested

2015ലാണ് പദ്ധതിയുമായി പ്രതികള്‍ രംഗത്തെത്തിയത്. കട വാടകയും വിറ്റുവരവിന്റെ അഞ്ച് ശതമാനം കമ്മിഷനും നല്‍കുമെന്നായിരുന്നു വാഗ്ദാനം നല്‍കിയത്. ഏതാനും പേര്‍ക്ക് മാത്രമാണ് സാധനങ്ങള്‍ എത്തിച്ചത്. 2015 നവംബര്‍ ഒന്നിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് വിശ്വസിപ്പിച്ചത്. 2016ല്‍ പണം നല്‍കിയവര്‍ സംഘടനയുണ്ടാക്കി മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നല്‍കി.

ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് 4 എസ് പി ദേവമനോഹര്‍, ഡിവൈഎസ്പി വി റോയ്, എസ് ഐമാരായ നിസാറുദ്ദീന്‍, പ്രസന്നകുമാരന്‍ നായര്‍, എ എസ്‌ഐ മനോജ്, എസ്‌സിപിഒ ലിനു, സിപിഒ പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്. ആറ്റിങ്ങല്‍ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: Thiruvananthapuram, News, Kerala, Crime, Arrest, Arrested, Police, Complaint, Supermarket fraud case; The main accused arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?