മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ഒരു മണിക്കൂറോളം കടല്‍യാത്ര ചെയ്ത് രാഹുല്‍ ഗാന്ധി
കൊല്ലം: (www.kasargodvartha.com 24.02.2021) മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ഒരു മണിക്കൂറോളം കടല്‍യാത്ര ചെയ്ത് രാഹുല്‍ ഗാന്ധി. മത്സ്യത്തൊഴിലാളികളുമായി നടത്തുന്ന സംവാദ പരിപാടിക്ക് മുമ്പ് അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനാണ് അദ്ദേഹം കടലിലേക്ക് യാത്ര ചെയ്തത്.
ബുധനാഴ്ച പുലര്‍ച്ചെ 5.15 മണിയോടെയാണ് രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് ഒരു മണിക്കൂറോളം കടലില്‍ ചെലവിട്ട് മടങ്ങിയെത്തി. കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഒപ്പമുണ്ടായിരുന്നു.
Keywords: Kollam, news, Kerala, Top-Headlines, Rahul Gandhi, fishermen, Rahul Gandhi travelled to sea with fishermen
Powered by Info News For You

Comments
Post a Comment