വര്‍ക്‌ഷോപിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഓടോറിക്ഷ തീയിട്ട് നശിപ്പിച്ച് സാമൂഹിക വിരുദ്ധര്‍
തൂക്കുപാലം: (www.kvartha.com 04.02.2021) തൂക്കുപാലത്ത് വര്‍ക്‌ഷോപിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഓടോറിക്ഷ തീയിട്ട് നശിപ്പിച്ച് സാമൂഹിക വിരുദ്ധര്‍. ബുധനാഴ്ച രാത്രിയില്‍ വര്‍ക്ഷോപിലെ ജോലിക്ക് ശേഷം ഉടമ പുറത്തുപോയ സമയത്താണ് സംഭവം. സമീപത്ത് പാര്‍ക് ചെയ്തിരുന്ന ബൈകും പൂര്‍ണമായി കത്തിനശിച്ചു. ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമാണുണ്ടായത്. ഓട്ടോറിക്ഷയ്ക്ക് തീപിടിത്തമുണ്ടായ തേഡ്ക്യാമ്പിലും തൂക്കുപാലത്തും ഫോറന്‍സിക് വിഭാഗം എത്തി പരിശോധന നടത്തി.
സമീപത്ത് നിരവധി വീടുകളുണ്ട്. പ്രദേശവാസികളുടെ സമയോചിത ഇടപെടലിലാണ് അപകടം ഒഴിവായത്. പരാതിയെ തുടര്‍ന്ന് നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മേഖലയില്‍ ഒരാഴ്ചക്കിടെ വാഹനങ്ങള്‍ തീയിട്ട് നശിപ്പിക്കുന്നത് രണ്ടാമത്തെ സംഭവമാണ്. കഴിഞ്ഞ ദിവസം തേഡ് ക്യാമ്പിന് സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയും സാമൂഹ്യ വിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചിരുന്നു.
Keywords: News, Kerala, Fire, Vehicles, Police, Case, Crime, Auto Rickshaw kept inside the workshop was destroyed by fire
Powered by Info News For You

Comments
Post a Comment