ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന കേസ്; അറസ്റ്റിലായ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവ്വിര്‍ ഫാറൂഖി ജയില്‍ മോചിതനായി

ന്യൂഡെല്‍ഹി: (www.kvartha.com 07.02.2021) കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചെന്ന കേസില്‍ അറസ്റ്റിലായ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവ്വിര്‍ ഫാറൂഖി ജയില്‍ മോചിതനായി. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ഫാറൂഖി ജയില്‍ മോചിതനായത്. വെള്ളിയാഴ്ച മുനവറിന് സുപ്രീം കോടതി ജാമ്യം നല്‍കിയിരുന്നു. 

എന്നാല്‍ ഉത്തരവിന്റെ സര്‍ട്ടിഫൈഡ് പകര്‍പ്പ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് പൊലീസ് ജയില്‍മോചനം വൈകിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി ജഡ്ജി ഇന്‍ഡോറിലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിനെ ഫോണില്‍ ബന്ധപ്പെടുകയും മുനവ്വിറിനെ മോചിപ്പിക്കണമെന്ന് നിര്‍ദേശിക്കുകയുമായിരുന്നു. കഴിഞ്ഞമാസമാണ് ബി ജെ പി എം എല്‍ എ മാലിനി ഗൗറിന്റെ മകന്‍ ഏകലവ്യ സിംഗ് ഗൗറിന്റെ പരാതിയില്‍ മുനവ്വിര്‍ ഫാറൂഖി ഉള്‍പ്പടെ അഞ്ചുപേര്‍ അറസ്റ്റിലായത്.

New Delhi, News, National, Arrest, Arrested, Jail, Supreme Court of India, Case, Munawar Faruqui released from jail

Keywords: New Delhi, News, National, Arrest, Arrested, Jail, Supreme Court of India, Case, Munawar Faruqui released from jail


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?