അതിര്‍ത്തിയിലെ ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ നിര്‍ണായക വഴിത്തിരിവ്; പാംഗോങ് മേഖലയില്‍ സേനകളുടെ പിന്മാറ്റം സംബന്ധിച്ച് ധാരണ

ന്യൂഡെല്‍ഹി: (www.kvartha.com 11.02.2021) അതിര്‍ത്തിയിലെ ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ നിര്‍ണായക വഴിത്തിരിവ്. പാംഗോങ് മേഖലയില്‍ ഇന്ത്യ-ചൈന സേനകളുടെ പിന്മാറ്റം സംബന്ധിച്ച് ധാരണയില്‍ എത്തിയതായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഏപ്രിലിനു ശേഷമുള്ള നിര്‍മാണങ്ങള്‍ ഇരുരാജ്യങ്ങളും നീക്കുമെന്നും മന്ത്രി അറിയിച്ചു.

'ചൈനയുമായി നടത്തിയ ചര്‍ച്ചയില്‍ പാംഗോങ് തടാകത്തിന്റെ തെക്ക് വടക്ക് മേഖലകളില്‍ നിന്ന് സേനകള്‍ പിന്മാറാനുള്ള ധാരണയായി. ഈ ധാരണ പ്രകാരം ഘട്ടംഘട്ടമായി സൈന്യത്തെ പിന്‍വലിക്കും.' മന്ത്രി പറഞ്ഞു.Big Breakthrough In China Standoff At Key Pangong Lake, New Delhi, News, Politics, Trending, Army, Rajya Sabha, Conference, National

പാംഗോംങ് തടാകത്തിലെ ഫിംഗര്‍ മൂന്ന് മലനിരകളിലേക്ക് ഇന്ത്യന്‍ സൈന്യം പിന്‍വാങ്ങും. ചൈനീസ് സേന ഫിംഗര്‍ എട്ട് മലനിരയിലേക്ക് പിന്‍വാങ്ങും എന്നാണ് ഇപ്പോള്‍ പ്രതിരോധമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഇതിനിടയിലുളള മേഖലകള്‍ നോണ്‍ പട്രോളിങ് സോണായിരിക്കുമെന്നാണ് പ്രതിരോധമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. അത്തരമൊരു ഒത്തുതീര്‍പിലാണ് ഇരുരാജ്യങ്ങളും എത്തിയത്. അതിര്‍ത്തി തര്‍ക്കം രൂക്ഷമായ പ്രദേശത്ത് കഴിഞ്ഞവര്‍ഷം മേയ് മുതല്‍ ഇരു സൈന്യങ്ങളും സംഘര്‍ഷത്തിലാണ്.

അതേസമയം ലഡാക്കിലെ മറ്റുസംഘര്‍ഷ മേഖലകളില്‍ നിന്ന് ഇരുസേനകളും ഒഴിഞ്ഞ് പോകുന്നത് സംബന്ധിച്ച നടപടികളൊന്നും ഇരുരാജ്യങ്ങളും സ്വീകരിച്ചിട്ടില്ല. 48 മണിക്കൂറിനുളളില്‍ സൈനികതലത്തില്‍ ഒരു കൂടിക്കാഴ്ച ഉണ്ടാകും. ഈ കൂടിക്കാഴ്ചയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും.

ലഡാക്കിലും ചൈന ഏകപക്ഷീയമായാണ് നീങ്ങിയത്. നമ്മുടെ പരമാധികാരം നിലനിര്‍ത്തുന്നുവെന്ന് ഇന്ത്യ ഉറപ്പുവരുത്തുകയും അത് തുടരുകയും ചെയ്യും. നമ്മുടെ ധാരണകള്‍ക്ക് വിപരീതമായി ചൈന നിയന്ത്രണ രേഖയിലേക്ക് വലിയ തോതില്‍ സേനയെ അയച്ചു. ചൈനയെ പ്രതിരോധിച്ച് നമ്മുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യയും സൈനികബലം ശക്തമാക്കിയെന്നും രാജ്‌നാഥ് സിങ് രാജ്യസഭയില്‍ പറഞ്ഞു. എന്നാല്‍ ചില പ്രശ്‌നങ്ങളില്‍ കൂടി ധാരണയാകാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനയുടെ നടപടി സമാധാനം തകര്‍ക്കുന്നുവെന്ന് രാജ്നാഥ് സിങ് പറഞ്ഞു. സംഘര്‍ഷം ഒഴിവാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. ചൈന വലിയ തോതില്‍ സൈനികനീക്കം നടത്തി. ഇന്ത്യയും ശക്തമായി തിരിച്ചടിച്ചുവെന്നും രാജ്നാഥ് സിങ് പറഞ്ഞു.

പാംഗോങ് തടാകത്തിന്റെ വടക്ക്, തെക്ക് തീരങ്ങളില്‍ നിന്ന് ഇന്ത്യന്‍ ചൈനീസ് സംഘങ്ങള്‍ പിന്‍വാങ്ങാന്‍ ആരംഭിച്ചതായി ചൈന ബുധനാഴ്ച അറിയിച്ചിരുന്നു. ചൈനീസ് പ്രതിരോധ മന്ത്രാലയം വക്താവ് കേണല്‍ വു ക്വിയാനാണ് ഇക്കാര്യം അറിയിച്ചത്. പാംഗോങ് തടാകത്തിന്റെ തീരത്തുള്ള ഇരുരാജ്യങ്ങളുടെയും സൈനികര്‍ ഫെബ്രുവരി 10 മുതല്‍ പിന്‍വാങ്ങുമെന്നാണു വു ക്വിയാന്റെ പ്രസ്താവനയില്‍ പറഞ്ഞത്. ഇതിനോടാണ് രാജ്‌നാഥ് സിങ് രാജ്യസഭിയില്‍ പ്രതികരിച്ചത്.

Keywords: Big Breakthrough In China Standoff At Key Pangong Lake, New Delhi, News, Politics, Trending, Army, Rajya Sabha, Conference, National.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?