കാലിഫോര്‍ണിയയില്‍ ഗാന്ധി പ്രതിമ തകര്‍ത്തതിനെതിരെ വിമര്‍ശനം ശക്തമാകുന്നു; അപലപിച്ച് വൈറ്റ് ഹൗസ്


വാഷിംഗ്ടണ്‍: (https://ift.tt/3jbMKGW) അമേരികയിലെ കാലിഫോര്‍ണിയയില്‍ ഗാന്ധി പ്രതിമ തകര്‍ത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്തോ-അമേരികന്‍ കൂട്ടായ്മ. കഴിഞ്ഞയാഴ്ചയാണ് അമേരികയിലെ നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍ പാര്‍കില്‍ സ്ഥാപിച്ച ആറ് അടി ഉയരത്തിലുള്ള ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. പാര്‍കിലെ ജീവനക്കാരനാണ് ഗാന്ധി പ്രതിമക്ക് നേരെ ആക്രമണം ഉണ്ടായത് ആദ്യം കണ്ടെതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ഗാന്ധി പ്രതിമ ആക്രമിച്ച് തകര്‍ത്ത സംഭവത്തില്‍ അപലപിച്ച് വൈറ്റ് ഹൗസും രംഗത്തെത്തി. ഗാന്ധി സ്മാരകങ്ങള്‍ തകര്‍ക്കുന്നതില്‍ ആശങ്കയുണ്ട്, സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും സംഭവത്തില്‍ അപലപിക്കുന്നുവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രടറി ജെന്‍ സകി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് വൈറ്റ് ഹൗസ് പ്രസ് സെക്രടറി ഇക്കാര്യം വ്യക്തമാക്കിയത്.

News, World, Washington, America, Mahatma Gandhi, Protesters, White House, White House Condemns Vandalisation Of Gandhi Statue In California


ഇത്തരം അതിക്രമങ്ങളെ അംഗീകരിക്കില്ല, ഇത് നാടിന്റെ സുരക്ഷയെ ബാധിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രടറി പറഞ്ഞു.  

പ്രതിമക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഡേവിസ് നഗരത്തിന്റെ മേയറും രംഗത്തെത്തി. ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. ഗാന്ധി ഞങ്ങളുടെ പ്രചോദനമാണ്. ഇത് ഒരിക്കലും ഇവിടെ നടക്കില്ല എന്നാണ് ഡേവിസ് മേയര്‍ പ്രതികരിച്ചത്. നാല് വര്‍ഷം മുന്‍പാണ് ഡേവിസ് നഗരത്തില്‍ ഗാന്ധി പ്രതിമ സ്ഥാപിച്ചത്. ഇന്ത്യന്‍ സര്‍കാരാണ് പ്രതിമ ഡൊണേറ്റ് ചെയ്തത്.

സംഭവത്തില്‍ ഇന്ത്യന്‍ സര്‍കാര്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ലോകത്തിന്റെ മുന്നിലെ സമാധാനത്തിന്റെയും അഹിംസയുടെയും ചിഹ്നമായ ഗാന്ധിയുടെ പ്രതിമയ്‌ക്കെതിരെ നടത്തിയ ആക്രമണം വിദ്വേഷമുളവാക്കുന്നതും, ജുഗുപ്തസാവഹമായ നടപടിയാണ് - ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വാഷിംങ്ടണിലെ ഇന്ത്യന്‍ എംബസി സംഭവത്തിലെ കുറ്റക്കാരെ വിശദമായ അന്വേഷണത്തിലൂടെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് യുഎസ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജനുവരി 28നാണ് സിറ്റി ഓഫ് ഡെവിസില്‍ 2016 ല്‍ ഇന്ത്യന്‍ സര്‍കാര്‍ ഉപകാരമായി നല്‍കിയ ഗാന്ധി പ്രതിമ അജ്ഞാതനായ ഒരു വ്യക്തി ആക്രമിച്ച് തകര്‍ത്തത്. പ്രതിമ അക്രമി മറിച്ചിട്ടുവെന്നും ചില ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഒരു മാസത്തിനുള്ളില്‍ ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണ് ഇതെന്നാണ് റിപോര്‍ട്. 

Keywords: News, World, Washington, America, Mahatma Gandhi, Protesters, White House, White House Condemns Vandalisation Of Gandhi Statue In California

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?