തമിഴ്‌നാട്ടില്‍ മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്ത എസ്‌ഐയെ ലോറി ഇടിച്ച് കൊലപ്പെടുത്തി; കൂടെയുണ്ടായിരുന്ന പൊലീസുകാരന്റെ കാലിന് പൊട്ടല്‍, പ്രതി ഒളിവില്‍


തൂത്തുക്കുടി: (https://ift.tt/3jbMKGW) തമിഴ്‌നാട്ടില്‍ മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്ത എസ്‌ഐയെ ലോറി ഇടിച്ച് കൊലപ്പെടുത്തി. തൂത്തുക്കുടി സ്റ്റേഷനിലെ എസ്‌ഐ ബാലുവാണ് കൊല്ലപ്പെട്ടത്. പൊതുമധ്യത്തില്‍ വച്ച് പൊലീസ് ശാസിച്ചതിലെ വൈരാഗ്യത്തിലാണ് ലോറി ഡ്രൈവര്‍ എസ്‌ഐയെ കൊന്നത്. പ്രതിയായ തൂത്തുക്കുടി സ്വദേശിയും ലോറി ഡ്രൈവറുമായ മുരുകവയല്‍ ഒളിവില്‍. 

തട്ടുകടയില്‍ ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ മുരുകവയലും കടയുടമയുമായായിരുന്നു ആദ്യം തര്‍ക്കം. ഇരുവരും തമില്‍ അടിപിടിയിലേക്ക് എത്തിയതോടെ എസ്‌ഐ അനുനയത്തിന് ശ്രമിച്ചു. അമിതമായി മദ്യപിച്ചിരുന്ന മുരുകവയലിനെ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് മാപ്പ് എഴുതി വാങ്ങിച്ച് വിട്ടയച്ചു. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് ഈ വാക്കുതര്‍ക്കമുണ്ടായത്. 

പിന്നീട് രാത്രി പട്രോളിങ്ങിനിടെ ലോറിയുമായി മുരുകവല്‍ വീണ്ടും പൊലീസിന് മുന്നില്‍പ്പെട്ടു. ലോറിയുടെ താക്കോല്‍ എസ്‌ഐ ബാലു വാങ്ങിയെടുത്തു. രാവിലെ സ്റ്റേഷനിലെത്താനും ആവശ്യപ്പെട്ടു. മദ്യപിച്ച് വാഹനമോടിച്ചതിന് ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് മുരുകവയലിനെ എസ്‌ഐ ശാസിക്കുകയും ചെയ്തു. 

News, National, India, Tamil Nadu, SI, Police, Crime, Killed, Liquor, Clash, Vehicles, Drunk truck driver runs over sub-inspector in Tamil Nadu


തുടര്‍ന്ന് ബൈകിലെത്തിയ എസ്‌ഐയും കോണ്‍സ്റ്റബിളും മടങ്ങിയതിന് പിന്നാലെ മറ്റൊരു ലോറിയില്‍ മുരുകവയല്‍ എസ്‌ഐയെ പിന്തുടര്‍ന്നു. ഒറ്റപ്പെട്ട പ്രദേശത്ത് വച്ച് ബൈക് ഇടിച്ച് തെറിപ്പിച്ച് എസ്‌ഐയുടെ ശരീരത്തിലൂടെ ലോറി കയറ്റി. സംഭവസ്ഥലത്ത് വച്ച് തന്നെ എസ്‌ഐ മരിച്ചു. കൂടെയുണ്ടായിരുന്ന പൊലീസുകാരന്റെ കാലിന് പൊട്ടലുണ്ടായി. കൊലപാതകത്തിന് പിന്നാലെ മുരുകവയല്‍ ഒളിവിലാണ്. 

തൂത്തുക്കുടി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രതിക്കായി അന്വേഷണം തുടങ്ങി. എസ്‌ഐ ബാലുവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ തമിഴ്‌നാട് സര്‍കാര്‍ ധനസഹായം പ്രഖ്യാപിച്ചു. അമിത മദ്യപാനം കാരണം മുരുകവയലിനെ കുടുംബത്തില്‍ കയറ്റിയിരുന്നില്ല.

Keywords: News, National, India, Tamil Nadu, SI, Police, Crime, Killed, Liquor, Clash, Vehicles, Drunk truck driver runs over sub-inspector in Tamil Nadu

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?