ഇന്ധന വില വീണ്ടും കൂട്ടി: പെട്രോള്‍ വില 93 രൂപയിലേക്ക്


കേരളം (www.evisionnews.co): ഇന്ധന വില ഇന്ന് വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും ആണ് ഇന്ന് കൂട്ടിയത്. രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ് ഉണ്ടാകുന്നത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 91 രൂപ 20 പൈസയും ഡീസലിന് 85 രൂപയും 86 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 92.81ആണ്. ഡീസല്‍ വില 87.38 രൂപയും.

രണ്ട് ആഴ്ചയോളം തുടര്‍ച്ചയായ വിലവര്‍ധനയ്ക്ക് ശേഷം രണ്ടു ദിവസം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഫെബ്രുവരി ഒന്‍പതു മുതലുള്ള പന്ത്രണ്ടു ദിവസത്തിനിടെ 3.63 രൂപയാണ് പെട്രോളിന് കൂടിയത്. ഡീസലിന് 3.84 രൂപയും ഈ കാലയളവിനിടെ വര്‍ധിച്ചു. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും പല പ്രദേശങ്ങളിലും വില നൂറു രൂപ കടന്നു.









Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?