രാമന്റെ ഇന്ത്യയില്‍ 93, സീതയുടെ നേപാളില്‍ 53, രാവണന്റെ ലങ്കയില്‍ 51; ഇന്ധന വിലക്കയറ്റത്തില്‍ വിമര്‍ശനവുമായി ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്, റീട്വീറ്റ് ചെയ്ത് നിരവധിപേര്‍
ന്യൂഡെല്‍ഹി: (https://ift.tt/3anTvkQ) രാജ്യത്തെ ഇന്ധന വിലക്കയറ്റത്തില്‍ കടുത്ത വിമര്‍ശനവുമായി രാജ്യസഭ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്. ഇന്ത്യയിലെയും ശ്രീലങ്കയിലെയും ഇന്ധന വില താരതമ്യം ചെയ്തായിരുന്നു ട്വീറ്റ്.
രാമന്റെ ഇന്ത്യയില്‍ പെട്രോളിന് 93 രൂപ, സീതയുടെ നേപാളില്‍ 53രൂപ, രാവണന്റെ ലങ്കയില്‍ 51 രൂപയും എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തത്. നിരവധി പേര്‍ ട്വീറ്റ് റീട്വീറ്റ് ചെയ്തു.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുമ്പോഴും രാജ്യത്തെ ഇന്ധന വില പിന്നെയും വര്ഡദ്ധിക്കുകയാണ്. മുംബൈയില്‍ 92.86 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 86.30 രൂപയും. ഡെല്‍ഹിയില്‍ 83.30 രൂപ പെട്രോളിനും 76.48 രൂപ ഡീസലിനും കൊടുക്കണം.
— Subramanian Swamy (@Swamy39) February 2, 2021Keywords: News, National, India, New Delhi, Business, Finance, Technology, BJP, MP, Criticism, Social Media, Twitter, Petrol, Diesel, Swamy Speaks: Petrol ₹ 93 in Ram’s India, ₹ 51 in Ravan’s Lanka
Powered by Info News For You

Comments
Post a Comment