അതിര്‍ത്തി പ്രദേശമായ ലഡാകിലെ ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന ഇന്ത്യ- ചൈന ഏറ്റുമുട്ടലില്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് ചൈന; സ്ഥിരീകരണം 8 മാസങ്ങള്‍ക്ക് ശേഷം, പേരുകള്‍ പുറത്തു വിട്ടു


ന്യൂഡെല്‍ഹി: (https://ift.tt/3pzsFMe) അതിര്‍ത്തി പ്രദേശമായ ലഡാകിലെ ഗല്‍വാന്‍ താഴ്‌വരയില്‍ 20 ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ ഇന്ത്യ- ചൈന ഏറ്റുമുട്ടലില്‍ തങ്ങളുടെ സൈനികര്‍ മരിച്ചെന്ന് എട്ട് മാസങ്ങള്‍ക്ക് ശേഷം സമ്മതിച്ച് ചൈന. സംഘര്‍ഷത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായി ഒടുവില്‍ ചൈനയുടെ സ്ഥിരീകരണം. ഇവരുടെ പേരുകള്‍ പുറത്തു വിട്ടു. 

ഇത് ആദ്യമായാണ് ചൈനീസ് ഭാഗത്തും ആള്‍നാശമുണ്ടായെന്ന് ചൈന തുറന്നു സമ്മതിക്കുന്നത്. ഈ അഞ്ച് സൈനികര്‍ക്കും മരണാനന്തര ബഹുമതിയും പ്രഖ്യാപിച്ചു. നേരത്തെ പിഎല്‍എ കമാന്‍ഡിങ് ഓഫിസറുടെ മരണം ചൈന സ്ഥിരീകരിച്ചിരുന്നു. മറ്റു നാലുപേരുടെ പേരുകള്‍ കൂടി ചൈന ഇപ്പോഴാണ് പുറത്തുവിടുന്നത്.

News, National, India, New Delhi, Attack, China, Soldiers, Killed, Border, In a first, China acknowledges casualties in Galwan; reveals name


പിഎല്‍എ കമാന്‍ഡര്‍ ക്വി ഫാബോവ, ചെന്‍ ഹോങ്ജുന്‍, ചെന്‍ സിയാങ്‌റോങ്, സിയാവോ സിയുവാന്‍, വാങ് ഴൗറാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ചൈനീസ് ഭാഗത്ത് നിരവധി ആള്‍നാശമുണ്ടായതായി റിപോര്‍ടുകള്‍ ഉണ്ടായിരുന്നെങ്കിലും അപകടത്തെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ചൈന തയാറായിരുന്നില്ല. സംഘര്‍ഷത്തില്‍ 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്നു റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപോര്‍ട് ചെയ്തിരുന്നു.

Keywords: News, National, India, New Delhi, Attack, China, Soldiers, Killed, Border, In a first, China acknowledges casualties in Galwan; reveals name

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?