വെള്ളാമ്പുറം ഗ്രാമസഭയില്‍ കൂട്ടത്തല്ല്; 8 പേര്‍ക്ക് പരിക്ക്
വണ്ടൂര്‍: (www.kvartha.com 16.02.2021) പഞ്ചായത്ത് 21-ാം വാര്‍ഡ് വെള്ളാമ്പുറം ഗ്രാമസഭയില്‍ ഇരുവിഭാഗം തമ്മിലുണ്ടായ കൂട്ടത്തല്ലില്‍ എട്ടുപേര്‍ക്ക് പരിക്ക്. പരിക്കേറ്റ പ്രവര്‍ത്തകരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വര്‍ഷങ്ങളായി വാര്‍ഡില്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന പ്രദേശത്തെ കുളിക്കര കോളനി റോഡുമായി ബന്ധപ്പെട്ട വിഷയവും മുന്‍ എല്‍ഡിഎഫ് ബ്ലോക് അംഗം ലാപ്‌സാക്കിയ 53 ലക്ഷത്തെപ്പറ്റിയും ഗ്രാമസഭയില്‍ ചോദിച്ചപ്പോള്‍ വാര്‍ഡ് മെമ്പറും എല്‍ഡിഎഫ് അംഗവുമായ അരിമ്പ്ര മോഹനന്‍ പ്രവര്‍ത്തകരോട് കൈയേറ്റം ചെയ്യാന്‍ ആവശ്യപ്പെട്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.
തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ കൂട്ടത്തല്ല് നടക്കുകയായിരുന്നു. അതേസമയം പിരിയാന്‍ സമയം കുറച്ചുപേരെത്തി ഗ്രാമസഭ അലങ്കോലപ്പെടുത്താന്‍ ശ്രമം തുടങ്ങിയെന്നും മിനിറ്റ്‌സ് അടക്കം വലിച്ചുകീറാന്‍ തുടങ്ങിയപ്പോള്‍ ഇടപെട്ട പ്രവര്‍ത്തകരെ ആക്രമിക്കുകയാണ് ചെയ്തതെന്നും അരിമ്പ്ര മോഹനന്‍ പറഞ്ഞു.
Keywords: News, Kerala, Injured, attack, UDF, Hospital, Eight people were injured in mob attack in Grama Sabha
Powered by Info News For You

Comments
Post a Comment