പെട്ടിമുടി ദുരന്തത്തെ അതിജീവിച്ചവർക്ക് ലയങ്ങളിൽ നിന്നും മോചനമായി; 8 കുടുംബങ്ങൾക്ക് സർകാർ വീടുവച്ചു നൽകി
ഇടുക്കി: (www.kvartha.com 15.02.2021) പെട്ടിമുടി ദുരന്തത്തെ അതിജീവിച്ച എട്ട് കുടുംബങ്ങൾക്ക് ലയങ്ങളിൽ നിന്നും മോചനമായി. ദുരന്തത്തിൽ നിന്നും രക്ഷപെട്ടവർക്ക് സർകാർ വീട് നിർമിച്ച് നൽകി. വീടുകളുടെ താക്കോൽദാനം മന്ത്രി എം എം മണി നിർവഹിച്ചു. കണ്ണൻദേവൻ കമ്പനിയുമായി സഹകരിച്ച് ഒരു കോടി രൂപ ചെലവിട്ടാണ് വീടുകൾ നിർമിച്ചത്.
രണ്ട് കിടപ്പ് മുറികളും സ്വീകരണ മുറിയും അടുക്കളയും ശുചിമുറിയും വരാന്തയും അടങ്ങുന്നതാണ് വീട്. മൂന്നാർ കുറ്റിയാർവാലിയിൽ സർകാർ അനുവദിച്ച പട്ടയഭൂമിയിൽ കണ്ണൻദേവൻ കമ്പനിയാണ് വീട് നിർമിച്ച് നൽകിയത്. വീടുകളുടെ താക്കോൽദാന ചടങ്ങ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ഓൺലൈനിലൂടെയാണ് നിർവഹിച്ചത്.

പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ അനന്തരാവകാശികൾക്കുള്ള സഹായധനം സർകാർ കഴിഞ്ഞ മാസം കൈമാറിയിരുന്നു. ആദ്യഘട്ടത്തിൽ 44 അനന്തരാവകാശികൾക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് നൽകിയത്. കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തമുണ്ടായത്. രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ 70 പേരുടെ ജീവനാണ് പൊലിഞ്ഞത്. നാല് പേരുടെ മൃതദേഹങ്ങൾ ഇനിയും കണ്ടെത്തിയിട്ടില്ല. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട 12 പേർക്കായാണ് സർകാർ എട്ട് വീടുകൾ നിർമിച്ച നൽകിയത്.
Keywords: Kerala, News, State, Idukki, Government, House, Munnar, Death, Flood, Cash, Rajamala, Pettimudy, Tragedy, The government provided housing to 8 families.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment