കുരങ്ങന്മാര്‍ തട്ടിയെടുത്ത 8ദിവസം പ്രായമായ ഇരട്ടക്കുട്ടികളിലൊരാളെ മരിച്ച നിലയില്‍ കണ്ടെത്തി
തഞ്ചാവൂര്‍: (https://ift.tt/3jLvFDM) കുരങ്ങന്മാര്‍ തട്ടിയെടുത്ത ഇരട്ടക്കുട്ടികളിലൊരാളെ മരിച്ച നിലയില്‍ കണ്ടെത്തി. എട്ട് ദിവസം പ്രായമായ പെണ്‍കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റൊരു കുട്ടിയെ മേല്‍ക്കൂരയില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
ഭാര്യ ഭുവനേശ്വരി വിശ്രമിച്ച വേളയില്‍ കുരങ്ങന്മാര്‍ ഇരട്ടക്കുട്ടികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് കുട്ടികളുടെ പിതാവ് രാജ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുറച്ച് കഴിഞ്ഞ് ഭാര്യ കുട്ടികളെകിടത്തിയിരുന്ന മുറിയില്‍ തിരിച്ചെത്തിയപ്പോള്‍ കുട്ടികളെ കാണാനില്ല.
തുടര്‍ന്ന് അയല്‍ക്കാരെ അറിയിച്ചതിന് ശേഷം നടത്തിയ തിരച്ചിലില്‍ ഒരു കുട്ടിയെ മേല്‍ക്കൂരയില്‍നിന്ന് കണ്ടെത്തുകയായിരുന്നു. മറ്റൊരു കുട്ടിയെ വീടിന് സമീപത്തെ കിടങ്ങില്‍ നിന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ മാതാപിതാക്കളുടെ പരാതി രജിസ്റ്റര്‍ ചെയ്തെന്നും അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Powered by Info News For You

Comments
Post a Comment