തമിഴ്നാട്ടില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപിടിച്ചു; 8 മരണം

ചെന്നൈ: (www.kvartha.com 12.02.2021) തമിഴ്നാട്ടില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ എട്ട് മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്. തമിഴ്‌നാട്ടിലെ വിരുദുനഗറിലെ പടക്ക ഫാക്ടറിയിലാണ് തീപടിച്ചത്. സതൂരിനടുത്തുള്ള അച്ചാങ്കുളം പ്രദേശത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്.

അപകടത്തില്‍ എട്ട് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. 14 ലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം അപകടകാരണം വ്യക്തമല്ല. ഫയര്‍ ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു.

Chennai, News, National, Accident, Fire, Death, Injured, Fire breaks out at a firecracker factory in Tamil Nadu

Keywords: Chennai, News, National, Accident, Fire, Death, Injured, Fire breaks out at a firecracker factory in  Tamil Nadu


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?