'ഇപ്പോള്‍ വെറും 88 വയസ്സല്ലേ ആയിട്ടുള്ളൂ, കേരള മുഖ്യമന്ത്രിയാകാന്‍ 10-15 വര്‍ഷം കൂടി കാത്തിരിക്കൂ..'; ഇ ശ്രീധരന്റെ ബിജെപി പ്രവേശത്തെ പരിഹസിച്ച് തെന്നിന്ത്യന്‍ സിനിമാതാരം സിദ്ധാര്‍ഥ്
ചെന്നൈ: (https://ift.tt/2ZFBp8S) കേരള മുഖ്യമന്ത്രിയാകാന്‍ 10-15 വര്‍ഷം കൂടി കാത്തിരിക്കൂ, മെട്രോമാന്‍ ഇ ശ്രീധരന്റെ ബിജെപി പ്രവേശത്തെ പരിഹസിച്ച് തെന്നിന്ത്യന്‍ സിനിമാതാരം സിദ്ധാര്‍ഥ്. ഒരു സാങ്കേതിക വിദഗ്ധനായി ഇ ശ്രീധരന്‍ രാജ്യത്തിന് നല്‍കിയ സംഭാവനകളുടെ ആരാധകനാണ് താനെന്നും പക്ഷേ ഇത് അല്‍പം നേരത്തെ ആയി പോയില്ലേ, കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ഒരു പത്ത്, പതിനഞ്ച് വര്‍ഷം കൂടി കാത്തിരിക്കാമെന്നുമാണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തത്.
'ഇ ശ്രീധരന്‍ സാറിന്റെയും ഒരു സാങ്കേതിക വിദഗ്ധനായി രാജ്യത്തിനു അദ്ദേഹം നല്‍കിയ സേവനങ്ങളുടെയും വലിയ ആരാധകനാണ് ഞാന്‍. അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നതിലും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നതിലും ഞാന്‍ വളരെ ആവേശത്തിലാണ്. പക്ഷേ ഇത് അല്‍പം നേരത്തെ ആയി പോയില്ലേ എന്നാണ് എന്റെ ഭയം. അദ്ദേഹത്തിന് ഒരു പത്ത് പതിനഞ്ച് വര്‍ഷം കൂടി കാത്തിരിക്കാം എന്നാണ് എന്റെ അഭിപ്രായം. ഇപ്പോള്‍ വെറും 88 വയസ്സല്ലേ ആയിട്ടുള്ളൂ' സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുന്ന കാര്യം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ശ്രീധരന്‍ നടത്തിയ ചില പ്രസ്താവനകള്‍ വിവാദമായിരുന്നു. ഇ ശ്രീധരന്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പദവി ഉള്‍പ്പെടെ ഏതുപദവിയും വഹിക്കാന്‍ യോഗ്യനാണ് അദ്ദേഹം. ഇ ശ്രീധരന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Keywords: News, National, India, Chennai, Actor, Kollywood, Politics, Chief Minister, K Surendran, Could have waited 10-15 years, he's only 88 after all: Actor Siddharth trolls Metro Man E SreedharanBig fan of E. Sreedharan sir and his service to our country as a technocrat. So excited he has joined the BJP and wants to be the next CM of Kerala. I'm just apprehensive that it might be a little premature. He could have waited 10-15 years IMHO. He's only 88 after all.
— Siddharth (@Actor_Siddharth) February 21, 2021
Powered by Info News For You

Comments
Post a Comment