80 ലക്ഷം രൂപയുടെ ലോട്ടറിയടിച്ചു; ടികെറ്റുമായി നേരെ പോയത് പൊലീസ് സ്റ്റേഷനിലേക്ക്
കോഴിക്കോട്: (https://ift.tt/3jbMKGW) ഭാഗ്യവാനായപ്പോൾ ആദ്യം തോന്നിയത് സന്തോഷത്തിലുപരി ഭയം. 80 ലക്ഷം രൂപയുടെ ലോട്ടറിയടിച്ചതറിഞ്ഞപ്പോള്‍ ബിഹാര്‍ സ്വദേശി മുഹമ്മദ് സായിദ് ആദ്യം പോയത് പൊലീസ് സ്റ്റേഷനിലേക്ക്.
80 ലക്ഷം രൂപ സമ്മാനതുക ലഭിച്ചപ്പോൾ ആരെങ്കിലും തന്നെ അപായപ്പെടുത്തുമോ എന്ന പേടിമൂലമാണ് ബീഹാർ സ്വദേശി സായിദ് ടികെറ്റും കൊണ്ട് പൊലീസ് സ്റ്റേഷനിലേക്ക് പോയത് .
കോഴിക്കോട് കൊയിലാണ്ടിയിൽ കൂലിപ്പണിക്കായി എത്തിയ മുഹമ്മദ് സായിദ് നന്തി ലൈറ്റ് ഹൗസിനടുത്താണ് താമസിക്കുന്നത്. ടികെറ്റ് വാങ്ങിയ ശേഷം തുടര്‍ നടപടിക്കായി സഹായം നൽകാമെന്ന് പൊലീസ് ഉറപ്പുനൽകി.
Keywords: News, Kerala, State, Kozhikode, Lottery, Ticket, Finance, Business, Police Station, Police, Rs 80 lakh lottery won; Went to the police station with the ticket
Powered by Info News For You

Comments
Post a Comment