8 കോടി രൂപ നിക്ഷേപ പദ്ധതിയുടെ പേരില്‍ തട്ടിയെടുത്തു; 41കാരന്‍ അറസ്റ്റില്‍
ന്യൂഡെല്‍ഹി: (www.kvartha.com 21.02.2021) എട്ട് കോടി രൂപ നിക്ഷേപ പദ്ധതിയുടെ പേരില്‍ തട്ടിയെടുത്ത 41കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോപാല്‍ ദളപതി എന്നയാളെയാണ് കഴിഞ്ഞ വ്യാഴാഴ്ച ഡെല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി ഒളിവിലായിരുന്നു.
തുടര്‍ച്ചയായി വിലാസങ്ങള്‍ മാറ്റുകയും താമസ സ്ഥലങ്ങള്‍ രഹസ്യമാക്കി വെക്കുകയും ചെയ്തു. പ്രതി തന്റെ രൂപവും മാറ്റി വന്നിരുന്നു. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രതിയുടെ പശ്ചാത്തലവും ഇയാളുമായി ബന്ധപ്പെട്ട ആളുകളുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിച്ചു വരുകയായിരുന്നു.
Keywords: New Delhi, News, National, Arrest, Arrested, Crime, Police, One arrested for duping people to tune of Rs 8 crore
Powered by Info News For You

Comments
Post a Comment