പ്രവാസികള്‍ക്ക് ഫെബ്രുവരി 7 മുതല്‍ രണ്ടാഴ്ചത്തേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്

കുവൈത്ത് സിറ്റി: (www.kasargodvartha.com 04.02.2021) പ്രവാസികള്‍ക്ക് ഫെബ്രുവരി ഏഴ് മുതല്‍ രണ്ടാഴ്ചത്തേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്. കുവൈത്ത് സ്വദേശികളുടെ അടുത്ത ബന്ധുക്കള്‍ക്കും, കുവൈത്തികളുടെ ഗാര്‍ഹിക ജോലിക്കാര്‍ക്കും മാത്രമാണ് ഇളവ്. അതേസമയം രാജ്യത്ത് എത്തുന്ന സ്വദേശികള്‍ക്കും ഗാര്‍ഹിക ജോലിക്കാര്‍ക്കും ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

മുഴുവന്‍ കച്ചവട സ്ഥാപനങ്ങളും രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെ അടക്കണം. റെസ്റ്റോറന്റുകള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍, ഭക്ഷണവസ്തുക്കളുടെ ഡെലിവറി അനുവദിക്കും. ഫാര്‍മസികള്‍ ജംഇയകള്‍, ആവശ്യസാധങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവക്കു നിയന്ത്രണം ബാധകമല്ല. റെസ്റ്റോറന്റുകള്‍  കഫെ എന്നിവിടങ്ങളില്‍ രാത്രി എട്ടു മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെ ഡെലിവറിയും, ടേക് എവേയും അനുവദിക്കും. സലൂണ്‍, ബ്യൂട്ടി പാര്‍ലര്‍, ഹെല്‍ത്ത് ക്ലബ് എന്നിവ ഈമാസം ഏഴു മുതല്‍ പൂര്‍ണമായും അടച്ചിടണം. 

Kuwait City, news, Gulf, World, Top-Headlines, COVID-19, Ban, Kuwait bans entry for non-Kuwaitis for two weeks effective Feb 7

കായിക പരിപാടികളും ദേശീയ ദിനാഘോഷം ഉള്‍പ്പെടെ എല്ലാ ഒത്തുചേരലുകളും മന്ത്രിസഭ വിലക്കിയിട്ടുണ്ട്. അതേസമയം, വിമാനത്താവളം പൂര്‍ണമായി അടക്കുന്നതും, ലോക് ഡൗണ്‍   ഏര്‍പ്പെടുത്തുന്നതുമടക്കം കടുത്ത നടപടികളിലേക്ക് തല്‍ക്കാലം കടക്കേണ്ടെന്നാണ് അധികൃതരുടെ തീരുമാനം. വരും ദിവസങ്ങളില്‍ കോവിഡ് വ്യാപന സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനങ്ങളില്‍ മാറ്റം വരുത്താനുള്ള സാധ്യതയുമുണ്ട്. 

Keywords: Kuwait City, news, Gulf, World, Top-Headlines, COVID-19, Ban, Kuwait bans entry for non-Kuwaitis for two weeks effective Feb 7 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?