വിവാഹ വീട്ടില്‍ സദ്യ വിളമ്പുന്നതിനിടെ ഉണ്ടായ കൂട്ടത്തല്ലില്‍ 7പേര്‍ക്കെതിരെ കേസ്; ബന്ധുക്കളുടെ അടിപിടിയില്‍ പിണങ്ങാതെ വധു വരനൊപ്പം പോയി
കൊല്ലം: (https://ift.tt/2ZFBp8S) വിവാഹ വീട്ടില്‍ സദ്യ വിളമ്പുന്നതിനിടെ ഉണ്ടായ കൂട്ടത്തല്ലില്‍ 7പേര്‍ക്കെതിരെ കേസ്. ആര്യങ്കാവില്‍ വിവാഹ വീട്ടിലാണ് കൂട്ടത്തല്ലുണ്ടായത്. സദ്യ വിളമ്പുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് തല്ലില്‍ കലാശിച്ചത്. കൂട്ടത്തല്ലില്‍ സ്ത്രീകള്‍ ഉള്‍പെടെയുള്ളവര്‍ക്ക് പരുക്കേറ്റു.
കറി വിളമ്പുന്നതിനെ ചൊല്ലിയുള്ള സംസാരത്തില്‍ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ആര്യങ്കാവ് പൊലീസെത്തിയാണ് കൂട്ടത്തല്ല് അവസാനിപ്പിച്ചത്. ബന്ധുക്കള്‍ തമ്മിലടിച്ചെങ്കിലും ആര്യങ്കാവ് സ്വദേശിനിയായ വധുവും കടയ്ക്കല്‍ നിന്നുള്ള വരനും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. വധു വരനൊപ്പം വീട്ടിലേക്ക് പോയി.
മദ്യപിച്ച് വിവാഹത്തിനെത്തി സംഘര്‍ഷമുണ്ടാക്കിയ ഏഴു പേര്‍ക്കെതിരെ കേസെടുത്തു.
Keywords: News, Kerala, State, Kollam, Local News, Case, Police, Marriage, Function, Clash in wedding party at Aryankavu, Kollam
Powered by Info News For You

Comments
Post a Comment