കൊല്ലത്ത് 70കാരന്‍ വീടിനുളളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കൊല്ലം: (www.kvartha.com 03.02.2021) കൊല്ലത്ത് 70കാരന്‍ വീടിനുളളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. കടയ്ക്കലില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന ഗോപാലനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെ ഉണ്ടായ കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ എരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഗോപാലനെ ദിവസവും രാവിലെ മകനെത്തിയാണ് വിളിച്ചുണര്‍ത്തുന്നത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറു മണിയോടെ മകനെത്തുമ്പോള്‍ വിവസ്ത്രനായി കാലിലും കഴുത്തിലും പരിക്കുകളോടെ മരിച്ചു കിടക്കുന്ന ഗോപാലനെയാണ് കണ്ടത്. കട്ടിലിനു നേരെ മുകളിലായി ഗോപാലന്റെ കൈലി മുണ്ട് ഉത്തരത്തില്‍ കെട്ടിയ നിലയിലും കണ്ടെത്തി. ഒന്നര പവന്‍ മാലയും വലിയ ടോര്‍ച്ചും കാണാതായെന്നും മകന്‍ പൊലീസിനോട് പറഞ്ഞു.

Kollam, News, Kerala, Crime, Death, Police, Custody, House, 70-year-old man found dead inside the house in Kollam

ചടയമംഗലത്തെ സ്വര്‍ണക്കടയില്‍ വൈകുന്നേരത്തോടെ മാല വില്‍ക്കാനെത്തിയ ആളെ കടയുടമയ്ക്ക് സംശയം തോന്നിയതോടെ പൊലീസില്‍ ഏല്‍പ്പിച്ചു. വില്‍ക്കാന്‍ കൊണ്ടു വന്ന മാല ഗോപാലന്റേതു തന്നെയെന്ന് ബന്ധുക്കള്‍ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മറ്റൊരാള്‍ വില്‍ക്കാന്‍ നല്‍കിയ മാലയാണ് ഇതെന്നാണ് കസ്റ്റഡിയിലുളള യുവാവ് പൊലീസിന് മൊഴി നല്‍കിയതോടെ മാല വില്‍ക്കാനായി ഏല്‍പ്പിച്ചയാളെ കുറിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Keywords: Kollam, News, Kerala, Crime, Death, Police, Custody, House, 70-year-old man found dead inside the house in Kollam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?