വിളിച്ചത് 6 തവണ, ഓര്‍മ പിശകാണെങ്കില്‍ എനിക്ക് യാതൊന്നും പറയാനില്ല; ഷാജി എന്‍ കരുണിനെ ചലച്ചിത്രമേളയില്‍ നിന്ന് ഒഴിവാക്കിയെന്നത് തെറ്റിദ്ധാരണാജനകമായ വാര്‍ത്തയാണെന്ന് കമല്‍
കൊച്ചി: (www.kvartha.com 17.02.2021) സംവിധായകന്‍ ഷാജി എന്‍ കരുണിനെ ചലച്ചിത്രമേളയില്‍ നിന്ന് ഒഴിവാക്കിയെന്നത് തെറ്റിദ്ധാരണാജനകമായ വാര്‍ത്തയാണെന്ന് അക്കാദമി ചെയര്‍മാന്‍ കമല്‍. ചില വ്യക്തികളോടുള്ള പ്രശ്നത്തിന്റെ പേരില്‍ അക്കാദമിയോട് സഹകരിക്കാത്തത് ശരിയല്ലെന്നും ഷാജി എന്‍ കരുണിന് ആറ് തവണ മെയില്‍ അയച്ചുവെന്നും കമല്‍ പറഞ്ഞു.

മാത്രമല്ല, സംസ്ഥാന പുരസ്‌കാരവേദിയില്‍ വച്ചും ഐ എഫ് എഫ് കെയിലേക്ക് ക്ഷണിച്ചുവെന്നും കമല്‍ അറിയിച്ചു. ഉദ്ഘാടന ദിവസം പോലും ഞാന്‍ അദ്ദേഹത്തെ ആറോളം തവണ വിളിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഓര്‍മ പിശകാണെങ്കില്‍ എനിക്ക് യാതൊന്നും പറയാനില്ല. അദ്ദേഹത്തിന് എന്തെങ്കിലും തരത്തില്‍ വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ താന്‍ മാപ്പ് പറയാന്‍ പോലും തയ്യാറാണെന്നും കമല്‍ വ്യക്തമാക്കി.
സലീം കുമാറുമായി ബന്ധപ്പെട്ട വിവാദത്തിലും കമല്‍ മറുപടി പറഞ്ഞു. സലീം കുമാറിന് രാഷ്ട്രീയ താല്‍പര്യമുണ്ടാകാം. അദ്ദേഹവുമായി അരമണിക്കൂറോളം ഞാന്‍ സംസാരിച്ചതാണ്. ഞാനും സലീം കുമാറും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമുണ്ട്. ഞാന്‍ അദ്ദേഹത്തെ നേരിട്ട് വിളിച്ചേനേ. കഴിഞ്ഞദിവസവും ഞാന്‍ അദ്ദേഹത്തോട് നേരിട്ട് അത് പറഞ്ഞതാണ്. ഞാന്‍ വീട്ടില്‍ വന്നു വിളിക്കാമെന്ന്. പക്ഷേ അദ്ദേഹം വരാന്‍ വിസമ്മതിച്ചു. ആര്‍ക്കെങ്കിലും തെറ്റു പറ്റിയെങ്കില്‍ ഞാന്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു കമല്‍ പറഞ്ഞു.
Keywords: Director Kamal About Shaji N Karun Controversy, Kochi, News, Cinema, Director, Controversy, Award, Kerala.
Powered by Info News For You
Comments
Post a Comment