കേന്ദ്ര സര്‍കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം 69-ാം ദിവസത്തിലേക്ക്; ശനിയാഴ്ച രാജ്യവ്യാപക പ്രതിഷേധം


ന്യൂഡെല്‍ഹി: (https://ift.tt/3jbMKGW) കേന്ദ്ര സര്‍കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം 69-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ശനിയാഴ്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനുള്ള ഒരുക്കത്തില്‍ കര്‍ഷക നേതാക്കള്‍. ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നുമണിവരെ സംസ്ഥാന-ദേശീയ പാതകള്‍ തടയും. സമരം നടക്കുന്ന പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിലും കേന്ദ്ര ബജറ്റില്‍ കര്‍ഷകരെ അവഗണിച്ചതിനുമുള്ള മറുപടിയാണ് ഈ പ്രതിഷേധമെന്ന് സമരക്കാര്‍ അറിയിച്ചു. 

സമരത്തിന്റെ മുഖ്യ കേന്ദ്രമായി മാറുന്ന ഗാസിപ്പൂരില്‍ യുപി പൊലീസ് കുടുതല്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കി. ഡെല്‍ഹി മീററ്റ് അതിവേഗ പാതയില്‍ ട്രാക്റ്ററുകള്‍ പ്രവേശിക്കാതിരിക്കാന്‍ റോഡില്‍ മുളളുകമ്പികള്‍ പാകി. കാര്‍ഷിക മേഖലയ്ക്കായുളള കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ സംയുക്ത കിസാന്‍ മോര്‍ച തളളി.

News, National, India, New Delhi, Farmers, Protest, Protesters, Trending, Internet, Farm laws protest: Farmers announce nationwide agitation on February 6


രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ച ലോക്‌സഭയില്‍ നടക്കും. മറ്റ് നടപടികള്‍ മാറ്റി വച്ച് വിവാദ കാര്‍ഷിക നിയമങ്ങളും, കര്‍ഷക പ്രക്ഷോഭവും ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷ ആവശ്യം. ഗുലാം നബി ആസാദ്, ബിനോയ് വിശ്വം, ദീപേന്ദര്‍ ഹൂഡ തുടങ്ങിയവര്‍ ഈ ആവശ്യം ഉന്നയിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. 

എന്നാല്‍ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ചര്‍ച്ചക്കെടുക്കാമെന്നാണ് സര്‍കാര്‍ നിലപാട്. മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ എട്ട് വരെയാണ് രണ്ടാം ഘട്ടം. അതേസമയം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വിളിച്ച സര്‍വ്വകക്ഷിയോഗം ചേരും.

Keywords: News, National, India, New Delhi, Farmers, Protest, Protesters, Trending, Internet, Farm laws protest: Farmers announce nationwide agitation on February 6

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?