യുപിയില്‍ 6 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; 12 പേര്‍ക്ക് പരിക്ക്
നോയിഡ: (www.kvartha.com 13.02.2021) ഉത്തര്‍പ്രദേശില്‍ ആറുവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ക്ക് പരിക്ക്. ശനിയാഴ്ച പുലര്‍ച്ചെ യമുന എക്‌സ്പ്രസ്‌വേയിലാണ് സംഭവം. മൂടല്‍മഞ്ഞ് കാഴ്ച മറച്ചതാണ് അപകട കാരണം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എഎന്‍ഐ റിപോര്‍ട് ചെയ്തു.
പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഗതാഗതം ഭാഗികമായി പുനരാരംഭിച്ചു. ബസ്, ട്രക്, കാര്‍ തുടങ്ങിയവയാണ് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍. വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്ന ചിത്രങ്ങള്‍ പുറത്തുവന്നു.
Keywords: News, National, Accident, Injured, hospital, At least 12 injured as 6 vehicles collide at UP
Powered by Info News For You

Comments
Post a Comment