താമരശ്ശേരി ചുരത്തില്‍ മിനിലോറി ഓടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞ് അപകടം; 5 പേര്‍ക്ക് പരിക്ക്
താമരശ്ശേരി: (www.kvartha.com 09.02.2021) താമരശ്ശേരി ചുരത്തില്‍ മിനിലോറി ഓടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞ് അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി 11.30 മണിയോടെ ഒന്നാം വളവിന് മുകളിലാണ് സംഭവം. കല്‍പറ്റ സ്വദേശികളായ റിന്‍ഷ ഫാത്തിമ(12), ഓട്ടോഡ്രവര്‍ ഹര്‍ഷല്‍(28), ജമീല(47), കാറില്‍ സഞ്ചരിച്ച ഹസീന(30), റാഷിദ(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. മൈസൂരുവില്‍ നിന്ന് കോഴി കയറ്റി മലപ്പുറത്തേക്ക് പോവുന്ന ലോറി നിയന്ത്രണം വിട്ട് മുന്നില്‍ പോയ കാറില്‍ തട്ടിയശേഷം ഓടേറിക്ഷയുടെ മുകളിലേക്ക് മറിയുകയായിരുന്നു. കിനാലൂരിേലക്ക് വരുമ്പോഴാണ് അപകടത്തില്‍പെട്ടതെന്ന് താമരശ്ശേരി പൊലീസ് പറഞ്ഞു. പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Keywords: News, Kerala, Accident, Injured, hospital, Police, Mini Lorry fell on auto five injured at Thamarassery pass; 5 injured
Powered by Info News For You

Comments
Post a Comment