ഗുസ്തി പരിശീലന കേന്ദ്രത്തിൽ വെടിവെപ്പ്; 5 മരണം
ചണ്ഡിഗഡ്: (www.kvartha.com 13.02.2021) ഹരിയാനയിലെ റോത്തകിൽ ഗുസ്തി പരിശീലന കേന്ദ്രത്തിൽ വെടിവെപ്പ്. ഗുസ്തി പരിശീലന കേന്ദ്രത്തിന്റെ ഉടമ ഉൾപ്പെടെ 5 പേർ മരണപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
പരിശീലന കേന്ദ്രത്തിന്റെ ഉടമ മനോജ്, ഭാര്യ സാക്ഷി, സതീഷ്, പ്രദീപ്, പൂജ എന്നിവരാണ് മരിച്ചത്. മനോജിന്റെ രണ്ടര വയസുള്ള മകനും പരിക്കേറ്റു. മറ്റൊരു ഗ്രാമത്തിലെ ഗുസ്തി പരീശീലകൻ സുഖ്വേന്ദറിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. വെടിവച്ചത് ഇയാളും സംഘവുമാണെന്നും മുൻവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നു പോലീസ് പ്രാഥമിക നിഗമനം.
സമീപവാസികൾ വിവരമറിയിച്ചാണ് പോലീസ് സംഭവസ്ഥലത്ത് എത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. മരിച്ചവരുടെ മൃതദേഹം പോസ്റ്റ്മാർടെത്തിനായി അയച്ചു.
Keywords: News, Wrestling, Gun attack, Death, India, Police, Case, Shoot, Pistol Wrestling training centre, Shooting, 5 deaths, Hariyana, Shooting at the wrestling training centre; 5 deaths.
Powered by Info News For You

Comments
Post a Comment