ഇസ്‌റാഈലില്‍നിന്നൊരു ആശ്വാസവാര്‍ത്ത: 5 ദിവസത്തിനുള്ളില്‍ കോവിഡ് ഭേദമാക്കുന്ന അദ്ഭുത ഇന്‍ഹെയ്ലര്‍



ജറുസലേം: (https://ift.tt/2MSUYI9) കോവിഡ് എന്ന മഹാമാരിയെ ചെറുക്കാന്‍ വാക്‌സീനുകള്‍ എത്തിയതിന് പിന്നാലെ വീണ്ടും ആശ്വാസകരമായ വാര്‍ത്ത. അഞ്ചു ദിവസം കൊണ്ടു കോവിഡ് ഭേദമാക്കുന്ന അദ്ഭുത ഇന്‍ഹെയ്ലര്‍ ഇസ്‌റാഈലിലെ നദീര്‍ അബെര്‍ എന്ന പ്രഫസര്‍ കണ്ടെത്തിയതായി ഇസ്‌റാഈലി മാധ്യമങ്ങള്‍ റിപോര്‍ടു ചെയ്തു. എക്സോ-സിഡി24 എന്ന മരുന്നാണ് ഇന്‍ഹെയ്ലര്‍ രൂപത്തില്‍ രോഗികള്‍ക്കു നല്‍കിയത്. 

കോശങ്ങളുടെ പുറത്തുള്ള സിഡി24 എന്ന പ്രോടീന്‍ തന്മാത്രയ്ക്ക് ശരീരത്തിന്റെ പ്രതിരോധശേഷിയെ നിയന്ത്രിക്കുന്നതില്‍ സുപ്രധാന റോളാണുള്ളത്. കോശസ്തരത്തില്‍നിന്നു പുറത്തുവിടുന്ന എക്സോസോമുകളും സിഡി24 പ്രോടീനും സമ്പുഷ്ടമാക്കിയിട്ടുള്ള ചികിത്സാരീതിയാണ് ഉപയോഗിക്കുന്നതെന്ന് പ്രാഫ. നദീര്‍ അബെര്‍ പറഞ്ഞു.

96 ശതമാനമാണ് ഇന്‍ഹെയ്ലറിന്റെ ഫലപ്രാപ്തി. ടെല്‍ അവീവിലെ സൗരാസ്‌കി മെഡികല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന 30 രോഗികളില്‍ 29 പേരും ഇന്‍ഹെയ്ലര്‍ ഉപയോഗത്തോടെ അതിവേഗം രോഗമുക്തി നേടിയെന്ന് അധികൃതര്‍ പറഞ്ഞു. മൂന്നു മുതല്‍ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ രോഗികള്‍ ആശുപത്രി വിട്ടു. ഒരു തവണ മാത്രമാണ് ഇവരില്‍ പലരും മരുന്ന് ഉപയോഗിച്ചതെന്നാണ് വിവരം.

News, World, Israel, COVID-19, Trending, Health, Health and Fitness, Lifestyle & Fashion, Israel Invents Inhaler That Cure COVID-19 In Just 5 Days


കോവിഡ് -19 ഉള്ള ചില രോഗികളില്‍ രോഗപ്രതിരോധ ശേഷി അമിതമായ പ്രവര്‍ത്തനത്തിലേക്ക് പോകുന്ന അവസ്ഥ തിരിച്ചറിഞ്ഞിരുന്നു. സൈറ്റോകൈനുകള്‍ എന്നറിയപ്പെടുന്ന ചെറിയ പ്രോടീനുകള്‍ വലിയ അളവില്‍ ഈ പ്രക്രിയ വഴി പുറത്തുവിടുന്ന സാഹചര്യമാണ് ഇതിലൂടെ ഉണ്ടാകുന്നത്. അമിതമായ അളവില്‍ ഉണ്ടാകുന്ന സൈറ്റോകൈന്‍ ഉത്പാദനത്തെ സൈറ്റോകൈന്‍ സ്റ്റോം എന്ന് പറയുന്നു. ഇത് രോഗിയില്‍ കോശജ്വലനത്തിനോ അണുബാധയ്‌ക്കോ കാരണമാകുകയും ക്രമേണ മരണത്തിലേക്കും നയിക്കുകയും ചെയ്യുന്നതായാണ് വിലയിരുത്തപ്പെട്ടത്. കോവിഡ് മൂലമുള്ള മരണത്തിന് ഇടയാക്കുന്ന ഇത്തരം സൈറ്റോകൈന്‍ കൊടുങ്കാറ്റിനെ (Cytokine Storm) ചെറുക്കുകയാണ് എക്സോ-സിഡി24 എന്ന ഈ മരുന്ന് ഇന്‍ഹെയ്ല്‍ ചെയ്യുന്നതിലൂടെ സംഭവിക്കുന്നതെന്നാണ് റിപോര്‍ടുകള്‍.

മരുന്നിന്റെ കൂടുതല്‍ ക്ലിനിക്കല്‍ പരീക്ഷണത്തിനായി ആശുപത്രി അധികൃതര്‍ ഇസ്‌റാഈല്‍ ആരോഗ്യ മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാല്‍ കൂടുതല്‍ രോഗികള്‍ക്കു ഇന്‍ഹെയ്ലര്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് പ്രഫ. നദീര്‍ അബെറും സംഘവും.

    

Keywords: News, World, Israel, COVID-19, Trending, Health, Health and Fitness, Lifestyle & Fashion, Israel Invents Inhaler That Cure COVID-19 In Just 5 Days

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?