ഖത്വര്‍ ആസ്ഥാനമായുള്ള അല്‍ ജസീറ റിപോര്‍ടര്‍ മഹ്മൂദ് ഹുസൈനെ ഈജിപ്ത് ജയിലില്‍നിന്ന് മോചിപ്പിച്ചു; തടവിലായിട്ട് 4 വര്‍ഷം


ദോഹ: (https://ift.tt/39XOWii) ഖത്വര്‍ ആസ്ഥാനമായുള്ള അല്‍ ജസീറ റിപോര്‍ടര്‍ മഹ്മൂദ് ഹുസൈനെ ഈജിപ്ത് ജയിലില്‍നിന്ന് മോചിപ്പിച്ചു. 4 വര്‍ഷത്തെ തടവ് ശിക്ഷയ്ക്കാണ് മോചനമായത്. 2016 ഡിസംബറില്‍ ആയിരുന്നു മഹ്മൂദിനെ കരുതല്‍ തടങ്കലില്‍ ആക്കിയിരുന്നത്. മകള്‍ അസ്സഹ്‌റ ഹുസൈന്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് ഇക്കാര്യം സ്ഥിരീകരിച്ചു.

തെറ്റായ വാര്‍ത്തകള്‍ നല്‍കി രാജ്യത്തിന്റെ പ്രതിഛായ തകര്‍ക്കുന്നു എന്നും ഇതിനായി വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം ലഭിക്കുന്നു എന്നും ആരോപിച്ചുകൊണ്ടായിരുന്നു ഈജിപ്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. എന്നാല്‍, ആരോപണങ്ങള്‍ തെളിയിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിനു കഴിഞ്ഞില്ല. അതിനാല്‍ തന്നെ കുറ്റം ചുമത്താതെയാണ് അദ്ദേഹത്തെ ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. മഹ്മൂദിന്റെ മോചനത്തിനായി അല്‍ ജസീറ ലോകവ്യാപകമായി ക്യാമ്പയിന്‍ നടത്തിയിരുന്നു.

News, World, Gulf, Qatar, Media, Prison, Bail, Arrest, Egypt Frees Journalist After 4 Years In Prison


54കാരനായ മഹ്മൂദ് ദീര്‍ഘകാലം അല്‍ജസീറ അറബിക് ചാനലിനു വേണ്ടി ഫ്രീലാന്‍സായി പ്രവര്‍ത്തിച്ചിരുന്നു. 2010ല്‍ മുഴുവന്‍ സമയ മാധ്യമപ്രവര്‍ത്തകനായി. ആദ്യം കെയ്റോയിലും പിന്നീട് ദോഹയിലും ജോലി ചെയ്ത അദ്ദേഹം അവധിക്കാലത്ത് കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ അറസ്റ്റിലാവുകയായിരുന്നു. 

2016 ഡിസംബര്‍ 23ന് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ അഭിഭാഷകന്റെ സാന്നിധ്യമില്ലാതെ 15 മണിക്കൂറിലേറെ ചോദ്യം ചെയ്തു. തുടര്‍ന്ന് വിട്ടയച്ച ശേഷം ഒരു ദിവസത്തിന് ശേഷം വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

Keywords: News, World, Gulf, Qatar, Media, Prison, Bail, Arrest, Egypt Frees Journalist After 4 Years In Prison

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?