മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 4പേര്‍ കൂടി പിടിയില്‍; ബിന്ദു സ്വര്‍ണം എത്തിച്ചത് പേസ്റ്റ് രൂപത്തില്‍


ആലപ്പുഴ: (https://ift.tt/2PgoNTU) മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാല് പേര്‍ കൂടി പിടിയില്‍. തിരുവല്ല സ്വദേശി ബിനോ വര്‍ഗീസ്, പരുമല സ്വദേശി ശിവപ്രസാദ്, എറണാകുളം സ്വദേശി സുബീര്‍, പറവൂര്‍ സ്വദേശി അന്‍ഷാദ് എന്നിവരാണ് പുതിയതായി അറസ്റ്റിലായത്. അതിനിടെ ബിന്ദു പേസ്റ്റ് രൂപത്തിലാക്കിയാണ്  സ്വര്‍ണം എത്തിച്ചതെന്നാണ് സൂചന. 

പ്രതികള്‍ കഴിഞ്ഞ ദിവസം തന്നെ പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇവരുള്‍പ്പെടുന്ന സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണിയാണ് ബിന്ദുവും എന്നാണ് പൊലീസ് പറയുന്നത്. പല തവണ ബിന്ദു സ്വര്‍ണം കടത്തിയിട്ടുണ്ട്. 

News, Kerala, State, Alappuzha, Kidnap, Police, Accused, Arrest, Customs, Gold, Smuggling, Four more arrested in Mannar kidnapping case; Bindu delivered the gold in paste form


ഈ മാസം 19നാണ് ബിന്ദു അവസാനമായി സ്വര്‍ണം കടത്തിയത്. അന്ന് ബെല്‍റ്റിനുള്ളില്‍ പേസ്റ്റ് രൂപത്തിലാക്കിയ നിലയിലാണ് സ്വര്‍ണം കടത്തിയത്. ഈ സ്വര്‍ണം കൊടുവള്ളിയിലുള്ള രാജേഷിന് കൈമാറണമെന്നായിരുന്നു  ധാരണ. എന്നാല്‍, ഇത് തെറ്റിച്ചതോടെയാണ് സംഘം ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്. സ്വര്‍ണക്കടത്ത് കേസ് ആയതിനാല്‍ കസ്റ്റംസും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. കസ്റ്റംസ് ശനിയാഴ്ച മാന്നാറിലെത്തി തെളിവുകള്‍ ശേഖരിക്കും. 

Keywords: News, Kerala, State, Alappuzha, Kidnap, Police, Accused, Arrest, Customs, Gold, Smuggling, Four more arrested in Mannar kidnapping case; Bindu delivered the gold in paste form

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?