റിങ്കു ശര്മ കൊലപാതക കേസ്: 4 പേര് അറസ്റ്റില്, ബിസിനസ് വൈരാഗ്യമെന്ന് പൊലീസ്; രാമക്ഷേത്ര നിര്മാണത്തിനുള്ള പണപ്പിരിവിനിടെയാണ് കൊല്ലപ്പെട്ടതെന്ന ആരോപണവുമായി വിഎച്ച്പി
ന്യൂഡെല്ഹി: (www.kvartha.com 12.02.2021) ഡെല്ഹി മന്കോല്പുരിയില് ജന്മദിന പാര്ടിക്കിടേയുണ്ടായ സംഘര്ഷത്തില് റിങ്കു ശര്മ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവം വര്ഗീയ വല്കരിക്കാനൊരുങ്ങി വിഎച്ച്പി. റിങ്കു ശര്മ ജന്മദിന പാര്ടി നടക്കുന്നതിനിടേയാണ് കൊല്ലപ്പെട്ടതെന്നും ബിസിനസ് തര്ക്കമാണ് കൊലപാതകത്തില് കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. അതേസമയം രാമക്ഷേത്ര നിര്മാണത്തിനുള്ള പണപ്പിരിവിനിടേയാണ് റിങ്കു ശര്മ കൊല്ലപ്പെട്ടതെന്ന് വിഎച്ച്പി ആരോപിച്ചു.
സംഭവത്തില് സാഹിബ്, മെഹ്താബ്, ഡാനിഷ്, ഇസ് ലാം എന്നിവരെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശര്മയും സുഹൃത്തുക്കളും പ്രതികളായ യുവാക്കളും രോഹിണി സെക്ടറില് രണ്ട് വര്ഷം മുന്പ് ഭക്ഷണ ശാലകള് തുറന്നിരുന്നതായി പൊലീസ് പറഞ്ഞു. രോഹിണി സെക്ടറില് അടുത്തടുത്തായിരുന്നു ഇവരുടെ കടകള്.
ബിസിനസുമായി ബന്ധപ്പെട്ട് ഇവര്ക്കിടയില് തര്ക്കം നിലനിന്നിരുന്നതായും ബിസിനസ് നഷ്ടത്തില് ഇവര് പരസ്പരം പഴിചാരിയിരുന്നതായും ഇത് തര്ക്കത്തിന് കാരണമാക്കിയെന്നും പൊലീസ് വ്യക്തമാക്കുന്നു. തുടര്ന്നുണ്ടായ സംഘര്ഷത്തിനിടെയാണ് റിങ്കു ശര്മ കൊല്ലപ്പെട്ടത്. തര്ക്കത്തിനിടെ പ്രതികളിലൊരാള് ശര്മയെ കുത്തിയതാണ് മരണത്തിന് കാരണമായതെന്നും പൊലീസ് വ്യക്തമാക്കി.
Keywords: News, New Delhi, National, Temple, Police, Killed, Death, VHP, Politics, Rinku Sharma murder case: VHP claims he was killed for collecting funds for Ram temple
Powered by Info News For You

Comments
Post a Comment