കീരിയെ പിടിച്ച് കറി വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ വനംവകുപ്പിന്റെ പിടിയിലായ 48കാരന്‍ റിമാന്‍ഡില്‍
വൈക്കം: (www.kvartha.com 05.02.2021) കീരിയെ പിടിച്ച് കറി വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ വനംവകുപ്പിന്റെ പിടിയിലായ 48കാരന്‍ റിമാന്‍ഡില്‍. വൈക്കം ഉദയനാപുരം മൂലയില്‍ നവീന്‍ ജോയി(48) ആണ് റിമാന്‍ഡിലായത്. കഴിഞ്ഞദിവസം വൈകുന്നേരം ആറോടെയായിരുന്നു സംഭവം. കീരിയെ പിടിച്ച് കറി വയ്ക്കാന്‍ ശ്രമിക്കുന്നതായി വനംവകുപ്പിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എരുമേലി ഫോറസ്റ്റ് ഡിവിഷനില്‍ നിന്നും പ്രത്യേക സംഘം നവീന്റെ വീട്ടിലെത്തി.
തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ കീരിയെ കറിവയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ എസ് ജയപ്രകാശ് വ്യക്തമാക്കി. കീരിയുടെ സാംപിള്‍ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു. വന്യജീവിസംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്ത നവീനെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.
Keywords: News, Kerala, Arrest, Arrested, Remanded, Accused, Court, House, Killing mongoose and trying to make curry; man arrested
Powered by Info News For You

Comments
Post a Comment