ഓള്‍ ഇന്ത്യ ലോ എന്‍ട്രന്‍സ് പരീക്ഷ: പ്ലസ്ടുതല സീനിയര്‍ സെകന്‍ഡറി സ്‌കൂള്‍ അല്ലെങ്കില്‍ തത്തുല്യ പരീക്ഷ 45 ശതമാനം മാര്‍കോടെ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം, അവസാന തീയതി മെയ് 20
ന്യൂഡെല്‍ഹി: (https://ift.tt/3kg3c9j) നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ (എന്‍എല്‍യു) ബി എ എല്‍ എല്‍ ബി, എല്‍ എല്‍ എം, പി എച്ച് ഡി കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മേയ് 20ന് രാത്രി 11.55 വരെ താഴെ കാണുന്ന ലിങ്ക് വഴി സമര്‍പിക്കാം.
https://nludelhi.ac.in.
https://nludelhi.ac.in.
പ്ലസ്ടുതല സീനിയര്‍ സെകന്‍ഡറി സ്‌കൂള്‍ അല്ലെങ്കില്‍ തത്തുല്യ പരീക്ഷ 45 ശതമാനം മാര്‍കോടെ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 40 ശതമാനം വേണം. ഇവര്‍ക്ക് അഞ്ചുവര്‍ഷ ബി എ എല്‍ എല്‍ ബി (ഓണേഴ്‌സ്) പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.
കുറഞ്ഞത് 50 ശതമാനം മാര്‍കോടെ എല്‍ എല്‍ ബി നേടിയവര്‍ക്ക് എല്‍ എല്‍ എം പ്രവേശനത്തിന് അപേക്ഷിക്കാം. പട്ടിക വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 45 ശതമാനം മാര്‍ക് മതിയാകും. എല്‍ എല്‍ എം അല്ലെങ്കില്‍ തത്തുല്യ നിയമബിരുദം 55 ശതമാനം മാര്‍കോടെ പാസായവര്‍ക്ക് പി എച്ച് ഡി പ്രവേശനം നേടാം.
പട്ടിക വിഭാഗത്തിനും ഭിന്നശേഷി വിഭാഗത്തിനും 50 ശതമാനം മാര്‍ക് വേണം. വിശദ വിവരങ്ങള്‍ https://ift.tt/3skptG8 AILET ലിങ്കില്‍ ലഭിക്കും.
Powered by Info News For You

Comments
Post a Comment