സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ മരിക്കുന്നവരിൽ 42 ശതമാനവും ഇരുചക്രവാഹന യാത്രക്കാരെന്ന് റിപോർട്

മ​ല​പ്പു​റം: (www.kvartha.com 15.02.2021) സം​സ്ഥാ​ന​ത്ത്​ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ മ​രി​ക്കു​ന്ന​വ​രി​ല്‍ 42 ശ​ത​മാ​ന​വും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രെന്ന് കണക്കുകൾ. 2020 ജ​നു​വ​രി മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ​യു​ള്ള പൊ​ലീ​സ് ക്രൈം​ ​റെ​കോ​ഡ്​​സി​ലാ​ണ്​​ ഇ​ക്കാ​ര്യം വ്യക്തമാക്കിയത്. ഇ​ക്കാ​ല​യ​ള​വി​ല്‍ മാത്രം 1249 പേ​​ര്‍​ക്കാ​ണ്​ ഇ​രു​ച​ക്ര വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ ജീ​വ​ന്‍ നഷ്ടമായത്. ഇ​തി​ല്‍ 970 പേ​ര്‍ ബൈക​പ​ക​ട​ങ്ങ​ളി​ലും 269 പേ​ര്‍ സ്​​കൂടെര്‍ അ​പ​ക​ട​ങ്ങ​ളി​ലുമാണ് മ​രി​ച്ചത്​. 2019ല്‍ ​ആ​കെ വാ​ഹ​നാ​പ​ക​ട മ​ര​ണ​ങ്ങ​ളി​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ 40 ശ​ത​മാ​ന​വും 2018 ല്‍ 38 ​ശ​ത​മാ​ന​വു​മാ​യി​രു​ന്നു.

2020ല്‍ ​ലോ​ക്​​​ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ അ​പ​ക​ട​നി​ര​ക്കും മ​ര​ണ​നി​ര​ക്കും കുറഞ്ഞെങ്കിലും ലോ​ക്​​ഡൗ​ണ്‍ നിയന്ത്രണങ്ങൾ പി​ന്‍​വ​ലി​ച്ച​തോടെ അ​പ​ക​ട​ങ്ങ​ള്‍ കുത്തനെ കൂ​ടി​യ​താ​യും ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

News, Kerala, State, Accident, Bike, Road, Malappuram, Crime, Record, Lockdown, Death, Two-wheelers, Passengers, Road accident,

2020 ഏ​പ്രി​ലി​ല്‍ 354 അ​പ​ക​ട​ങ്ങ​ളി​ല്‍ 52 പേർ മരിച്ചപ്പോൾ ഡി​സം​ബ​റി​ല്‍ 2323 അ​പ​ക​ട​ങ്ങ​ളി​ലാ​യി 370 പേർ ആണ് മരണപ്പെട്ടത്. ​സംസ്ഥാനത്തു ​ ഇ​ക്കാ​ല​യ​ള​വി​ല്‍ 27,877 വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലാ​യി 2979 പേ​രാ​ണ് ആ​കെ​ മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ല്‍​പെ​ടു​ന്ന​വ​യി​ല്‍ രണ്ടാം സ്ഥാനത്തു കാ​റു​ക​ളാ​ണ്​ . ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ 7729 കാ​റ​പ​ക​ട​ങ്ങ​ളി​ല്‍ 614 പേ​ര്‍ മ​രി​ച്ചു. 1192 ലോ​റി​ക​ള്‍ അ​പ​ക​ടം​വ​രു​ത്തി 614 പേ​രും 2458 ഓടോറിക്ഷ അ​പ​ക​ട​ങ്ങ​ളി​ല്‍ 146 പേ​രും 713 സ്വ​കാ​ര്യ ബ​സ​പ​ക​ട​ങ്ങ​ളി​ല്‍ 105 പേ​രും 520 മി​നി ലോ​റി അ​പ​ക​ട​ങ്ങ​ളി​ല്‍ 86 പേ​രും 414 ടി​പ്പ​ര്‍ ലോ​റി അ​പ​ക​ട​ങ്ങ​ളി​ല്‍ 70 പേ​രും 349 മീ​ഡി​യം ച​ര​ക്കു​വാ​ഹ​ന അ​പ​ക​ട​ങ്ങ​ളി​ല്‍ 53 പേ​രും 296 കെ ​എ​സ് ആ​ര്‍ ടി ​സി ബ​സു​ക​ളി​ല്‍ 52 പേ​രും ഒ​രു​വ​ര്‍​ഷ​ത്തി​നി​ടെ മ​രി​ച്ചു.

103 അ​പ​ക​ട​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച്‌​ മ​രി​ച്ച​ത്​ 24 പേ​രാ​ണ്. അ​പ​ക​ടം വ​രു​ത്തു​ന്ന​തി​ല്‍ ആം​ബു​ല​ന്‍​സു​ക​ളും പി​ന്നി​ല​ല്ല. 129 ആം​ബു​ല​ന്‍​സ്​ അ​പ​ക​ട​ങ്ങ​ളി​ല്‍ 22 പേ​രാ​ണ്​ മ​രി​ച്ച​ത്. ഇ​തി​ല്‍ 18 എണ്ണം ​സ്വ​കാ​ര്യ ആം​ബു​ല​ന്‍​സു​ക​ളാ​യി​രു​ന്നു.

Keywords: News, Kerala, State, Accident, Bike, Road, Malappuram, Crime, Record, Lockdown, Death, Two-wheelers, Passengers, Road accident, Most of the road accident victims are two-wheelers passengers.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?