മങ്കടയില്‍ ഗുഡ്‌സ് ഓടോ റിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ച് 3 പേര്‍ക്ക് ദാരുണാന്ത്യം


മങ്കട(മലപ്പുറം): (https://ift.tt/3rCbURL) തിരൂര്‍ക്കാട്- ആനക്കയം റോഡില്‍ വേരുംപുലാക്കലില്‍ ഗുഡ്‌സ് ഓടോയും സ്വകാര്യ ബസും കൂട്ടിയിടിച്ച് 3 പേര്‍ക്ക് ദാരുണാന്ത്യം. ചെടികളുമായി പോകുകയായിരുന്ന ഗുഡ്‌സ് ഓടോയും പെരിന്തല്‍മണ്ണയിലേക്ക് പോകുകയായിരുന്ന ബസുമാണ് ചൊവ്വാഴ്ച 3.15ന് അപകടത്തില്‍പെട്ടത്. ഓടോയില്‍ യാത്രചെയ്തിരുന്ന കോഴിക്കോട് മുക്കം പുല്ലൂക്കാവില്‍ സുരേഷ്ബാബു, അഗസ്ത്യന്‍മൂഴി വെങ്ങളത്ത് ഷിജു, പെരുമ്പടപ്പ് കോഴഞ്ചേരി മണി എന്നിവരാണു മരിച്ചത്. 

News, Kerala, State, Malappuram, Accident, Accidental Death, Hospital, Auto & Vehicles, Automobile, Bus, Vehicles, Death, Bus accident death Mankada


അപകടത്തില്‍ ബസിനടിയിലേക്ക് ഗുഡ്‌സ് ഓടോ ഇടിച്ചുകയറിയതിനെ തുടര്‍ന്ന് 3 പേരും അരമണിക്കൂറോളം വാഹനത്തില്‍ കുടുങ്ങിക്കിടന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ബസ് പൊക്കിയ ശേഷം ഓടോയുടെ മുന്‍വശം പൊളിച്ചുമാറ്റിയാണ് ഇവരെ പുറത്തെടുത്തത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keywords: News, Kerala, State, Malappuram, Accident, Accidental Death, Hospital, Auto & Vehicles, Automobile, Bus, Vehicles, Death, Bus accident death Mankada

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?