ശശികലയുടെ 350 കോടിയുടെ സ്വത്ത് കൂടി കണ്ടുകെട്ടി തമിഴ്നാട് സർകാർ
ചെന്നൈ: (www.kvartha.com 11.02.2021) അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിൽ വി കെ ശശികലയുടെ 350 കോടി രൂപയുടെ സ്വത്ത് കൂടി കണ്ടുകെട്ടി തമിഴ്നാട് സർകാർ.രണ്ടു ദിവസത്തിനിടെ ശശികലയുടെ 1200 കോടിയുടെ സ്വത്ത് വകകൾ ആണ് സർകാർ കണ്ടുകെട്ടിയത്. തഞ്ചാവൂരിലെ 720 ഏക്കർ ഭൂമി, ശശികലയുടെ പേരിലുള്ള മൂന്ന് ബംഗ്ലാവും 19 കെട്ടിടങ്ങളുമാണ് സർക്കാർ ഏറ്റെടുത്തത്. ബിനാമി ആക്ട് പ്രകാരം നടപടി. കോടനാട് സിരുവത്തൂർ ആസ്തികളും കണ്ടുകെട്ടാൻ കളക്ടർമാർക്ക് സർക്കാർ നിർദേശം നല്‍കിയിട്ടുണ്ട്.
അനധികൃത സ്വത്ത് വഴി വാങ്ങിയ ശശികലയുടെ വസ്തുക്കള്‍ കണ്ടുകെട്ടാന്‍ 2014 ല്‍ ആണ് കോടതി ഉത്തരവിട്ടത്. ഇതിന്‍റെ ഭാഗമായാണ് സർകാറിന്റെ ഇപ്പോഴുള്ള നടപടി. എന്നാല്‍, ഇത് പ്രതികാര നടപടിയാണെന്നും ശശികലയെ തമിഴ്നാട് സർകാറിന് ഭയമാണെന്നും മന്നാര്‍ഗുഡി കുടുംബം ആരോപിച്ചു. അതേസമയം രണ്ടില ചിഹ്നവും അണ്ണാ ഡി എം കെ പാര്‍ടിയും വീണ്ടെടുക്കാന്‍ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ശശികല. ജനറല്‍ സെക്രടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ചട്ടവിരുദ്ധം എന്ന് ആരോപിച്ച് കോടതിയെ സമീപിക്കും.

സഖ്യകക്ഷിയായ വിജയകാന്തിന്‍റെ പാര്‍ടിയെയും ശശികല ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ജയലളിത കൂടി പ്രതിയായ കേസിലാണ് ജയില്‍ പോയതെന്ന് ഓര്‍മിപ്പിച്ചാണ് എം എല്‍ എമാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. ജയലളിതയെ അനുസ്മരിപ്പിക്കുന്ന വസ്ത്രധാരണവും, പ്രത്യാഭിവാദ്യവുമായി മുന്‍മുഖ്യമന്ത്രിയുടെ അതേ കാറില്‍ സംസ്ഥാന പര്യടനത്തിനാണ് ശശികല തയാറെടുക്കുന്നത്. ഇതിന് മുന്നോടിയായി പരമാവധി നേതാക്കളുടെ പിന്തുണ ഉറപ്പാക്കാനാണ് ചര്‍ച്ച.
Keywords: News, National, Chennai, Tamilnadu, Government, Illegal Assets, Jayalalitha, India, VK Shashi Kala, Tamil Nadu government, Tamil Nadu govt confiscates assets worth Rs 350 crore.
< !- START disable copy paste --Powered by Info News For You

Comments
Post a Comment