സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും താഴേക്ക്; പവന് 34,720 രൂപ, ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില

കൊച്ചി: (www.kvartha.com 25.02.2021) സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും താഴേക്ക്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4340 രൂപയും പവന് 280 രൂപ കുറഞ്ഞ് 34,720 രൂപയുമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വിലയാണിത്.

കഴിഞ്ഞ ആഗസ്റ്റില്‍ പവന് 42,000 രൂപയിലേക്കെത്തിയതാണ് സ്വര്‍ണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില. അതില്‍ നിന്നും ആറുമാസത്തിനുള്ളില്‍ 7,280 രൂപയാണ് സ്വര്‍ണത്തിനുണ്ടായിട്ടുള്ള ഇപ്പോഴത്തെ ഇടിവ്. അതേ സമയം വെള്ളിയുടെ വില ഉയര്‍ന്നു. ഗ്രാമിന് 75 രൂപ.Gold prices fall again in the state; 34,720 per sovereign, Kochi, News, Business, Gold Price, Investment, Kerala

സ്വര്‍ണത്തിന് ബുധനാഴ്ച ഗ്രാമിന് 10 രൂപ കുറഞ്ഞു 4,375 രൂപയും പവന് 80 രൂപ കുറഞ്ഞു 35,000 രൂപയുമായിരുന്നു വില. രാജ്യാന്തര വിപണിയില്‍ സ്പോട്ട് സ്വര്‍ണം ഔണ്‍സിന് 0.3 ശതമാനത്തില്‍ നിന്നും ഇടിഞ്ഞ് 1,798.71 ഡോളറിലെത്തി. ഓരോ ഇടിവും നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങാനുള്ള അവസരമാണൊരുക്കുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

Keywords: Gold prices fall again in the state; 34,720 per sovereign, Kochi, News, Business, Gold Price, Investment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?