സ്വര്‍ണവില താഴോട്ട്: 320 രൂപ വീണ്ടും കുറഞ്ഞ് പവന് 35,480 ആയി
കാസര്‍കോട് (www.evisionnews.co): സ്വര്‍ണവിലയില്‍ നാലാം ദിവസവും വന്‍ ഇടിവ്. ഇന്നു മാത്രം 320 രൂപയാണ് പവന് മുകളില്‍ കുറഞ്ഞത്. പവന് 35,480 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4435രൂപ. ഇന്നലെ 35,800രൂപയായിരുന്നു. ഗ്രാമിന് 4475 രൂപയും. ചൊവ്വാഴ്ച 36,120 രൂപയായിരുന്നു പവന്. ഒരുമാസത്തിനിടെ 2800 രൂപയിലേറെയാണ് പവന് മുകളില്‍ ഇടിവുണ്ടായത്. ജനുവരി മൂന്നിന് 37,840 രൂപയായിരുന്നു സ്വര്‍ണവില.
Powered by Info News For You

Comments
Post a Comment