വനപാലകര്‍ക്കു നേരെ നായ്ക്കളെ അഴിച്ചുവിട്ട സംഭവം; 3 പ്രതികളെ റിമാന്‍ഡ് ചെയ്തു
തിരുവമ്പാടി: (www.kvartha.com 05.02.2021) വനപാലകര്‍ക്ക് നേരെ നായ്ക്കളെ അഴിച്ചുവിട്ട സംഭവത്തില്‍ മൂന്നു പ്രതികള്‍ റിമാന്‍ഡില്‍. കൂടരഞ്ഞി മുതുവമ്ബായി കയ്യാലക്കകത്ത് ബിനോയി (43), മുക്കം തേക്കുംകുറ്റി കുമാരനെല്ലൂര്‍ കൂറപൊയില്‍ ജിതീഷ് (36), കുമാരനെല്ലൂര്‍ കളരാത്ത് ഹരീഷ് കുമാര്‍(35) എന്നിവരെയാണ് താമരശ്ശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.
കൂടരഞ്ഞി പൂവാറംതോടില്‍ പൂവാറംതോട് തമ്പുരാന്‍ കൊല്ലിയില്‍ ജനുവരി 21നായിരുന്നു സംഭവം. വേട്ടക്കാരെ പിടികൂടാനെത്തിയ വനപാലകര്‍ക്ക് നേരെ നായ്ക്കളെ അഴിച്ച് വിടുകയായിരുന്നു. സ്ഥലത്തെ പന്നിഫാമില്‍നിന്ന് രണ്ട് നാടന്‍ തോക്കുകളും 49 കിലോ കാട്ടുപോത്തിറച്ചിയും അന്ന് പിടികൂടിയിരുന്നു.
പ്രധാന പ്രതിയായ പന്നിഫാം ഉടമ കാക്യാനിയില്‍ ജില്‍സന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ഒളിവിലാണ്. വനത്തില്‍ കാട്ടുപോത്തിനെ വെടിവെച്ച് ഇറച്ചി പങ്കുവെക്കുകയായിരുന്നു പ്രതികള്‍. കാട്ടുപോത്തിന്റെ തൊലി, തലയോട്ടി എന്നിവ തെളിവെടുപ്പിനിടെ വനപാലകര്‍ കണ്ടെത്തി.
Keywords: News, Kerala, Remanded, Crime, Dog, Accused, Court, Dogs unleashed on forest rangers; 3 accused have been remanded
Powered by Info News For You

Comments
Post a Comment