മരടില്‍ വീടിന് തീപിടിച്ചു; ഒരാള്‍ക്ക് പൊള്ളലേറ്റു, 2 ലക്ഷം രൂപയുടെ നാശനഷ്ടം
കൊച്ചി: (www.kvartha.com 04.02.2021) മരട് തുരുത്തി ടെമ്പിള്‍ റോഡില്‍ വീടിന് തീപിടുത്തം. സംഭവത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റു. ബുധനഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കുന്നലക്കാട്ട് ആന്റണിയുടെ വീടിനാണ് തീപിടിച്ചത്. സംഭവ സമയം ആന്റണി, ഭാര്യ ജെസി, മകള്‍ അലീന എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ആന്റണിയുടെ മുഖത്തിന് പൊള്ളലേറ്റതിനെ തുടര്‍ന്ന് ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പിന്നീട് ജനറല്‍ ആശുപത്രിയിലേക്കും മാറ്റി.
തീപിടിത്തം കണ്ട് ഓടിയെത്തിയ സമീപവാസിക്ക് ശ്വാസതടസമുണ്ടായതിനെത്തുടര്‍ന്ന് കുഴഞ്ഞുവീണു. അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. തൃപ്പൂണിത്തുറ അഗ്നിരക്ഷാസേന യൂനിറ്റില്‍ നിന്ന് എത്തിയ സംഘമാണ് തീ അണച്ചത്. വീടിന്റെ ഹാളിലാണ് തീപിടിത്തമുണ്ടായത്. അടുക്കളയിലേക്കും തീ വ്യാപിച്ചെങ്കിലും ഉടന്‍ അണക്കാനായത് വന്‍ അപകടം ഒഴിവാക്കി. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Keywords: Kochi, News, Kerala, Fire, House, Injured, hospital, The house caught fire in Maradu; One injured
Powered by Info News For You

Comments
Post a Comment