ടൂള്‍ കിറ്റ് കേസ്; മലയാളി അഭിഭാഷക ഉള്‍പെടെ 2പേര്‍ക്ക് കൂടി അറസ്റ്റ് വാറന്‍ഡ്

ന്യൂഡെല്‍ഹി: (www.kvartha.com 15.02.2021) കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസില്‍ മലയാളി അഭിഭാഷക ഉള്‍പെടെ രണ്ടുപേര്‍ക്ക് കൂടി അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ച് ഡെല്‍ഹി പൊലീസ്. മലയാളി അഭിഭാഷകയും ആക്ടിവിസ്റ്റുമായ നിഖിത ജേക്കബ്, ശന്തനു എന്നിവര്‍ക്ക് എതിരെയാണ് അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചിരിക്കുന്നത്. ബോംബൈ ഹൈകോര്‍ടിലാണ് നിഖിത പ്രാക്ടീസ് ചെയ്യുന്നത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഡെല്‍ഹി പൊലീസിന്റെ അറസ്റ്റ് വാറന്‍ഡ്. തിങ്കളാഴ്ചയാണ് അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചത്. നിഖിതയാണ് ടൂള്‍ കിറ്റ് നിര്‍മിച്ചത് എന്നാണ് പൊലീസിന്റെ വാദം. നിഖിതയുടെ വീട് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടന്നതെന്നും പൊലീസ് പറഞ്ഞു. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിഖിതയെ കാണാനില്ലെന്നും പൊലീസ് പറഞ്ഞു.After Disha Ravi, Delhi Police Intensifies Hunt to Arrest Lawyer-Activist Nikita Jacob in 'Toolkit' Case, New Delhi, News, Lawyers, Arrest, Police, Allegation, Trending, National

അതേസമയം, കേസില്‍ അറസ്റ്റ് ചെയ്ത 21കാരിയായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ നടപടി ക്രമങ്ങള്‍ പാലിച്ചല്ല കോടതിയില്‍ ഹാജരാക്കിയതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കുമ്പോള്‍ അഭിഭാഷക സഹായം ഉറപ്പുവരുത്തുന്നത് ഉള്‍പെടെയുള്ള നടപടി ക്രമങ്ങളില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് ആരോപണം.

കര്‍ണാടകയിലെ ബംഗളൂരുവില്‍ നിന്നാണ് കഴിഞ്ഞദിവസം ദിഷയെ പൊലീസ് അറസ്റ്റ് ചെയ്തത്. ദിഷയെ അഞ്ചുദിവസത്തേക്കാണ് പട്യാല ഹൗസ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ദിഷയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉള്‍പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. നിരായുധയായ ഒരു പെണ്‍കുട്ടിയെ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്ന് പ്രിയങ്ക വിമര്‍ശിച്ചു.

Keywords: After Disha Ravi, Delhi Police Intensifies Hunt to Arrest Lawyer-Activist Nikita Jacob in 'Toolkit' Case, New Delhi, News, Lawyers, Arrest, Police, Allegation, Trending, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?