ബിസിനസ് തര്‍ക്കം; ആമസോണ്‍ 290 കോടി രൂപ നഷ്ടപരിഹാരം ചോദിച്ചെന്ന് ഫ്യൂചര്‍ ഗ്രൂപ്


ന്യൂഡെല്‍ഹി: (https://ift.tt/3u1MUFA) റിലയന്‍സിന് ഫ്യൂചര്‍ ഗ്രൂപിനെ വില്‍ക്കാനുള്ള തീരുമാനത്തെ, ഫ്യൂചര്‍ ഗ്രൂപുമായുണ്ടാക്കിയ മുന്‍ നിക്ഷേപ ധാരണയിലെ കരാര്‍ ലംഘിച്ചെന്ന് പറഞ്ഞ് കോടതി കയറ്റിയിരിക്കുകയാണ് ആമസോണ്‍. എന്നാല്‍ ഇതേ ആമസോണ്‍ ഈ ഇടപാട് അംഗീകരിക്കാന്‍ 290 കോടി രൂപ നഷ്ടപരിഹാരം ചോദിച്ചെന്നാണ് ഫ്യൂചര്‍ ഗ്രൂപ് പുറത്തുവിട്ടത്. 

ഇടപാടുമായി ബന്ധപ്പെട്ട കാര്യം ആമസോണിനെ അറിയിച്ചിരുന്നില്ലെന്ന വാദം തെറ്റാണെന്നും കിഷോര്‍ ബിയാനിയുടെ കമ്പനി, തര്‍ക്കത്തില്‍ വാദം കേള്‍ക്കുന്ന ആര്‍ബിട്രേഷന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

റിലയന്‍സും ഫ്യൂചര്‍ ഗ്രൂപും തമ്മിലുള്ള 24713 കോടി രൂപയുടെ ഇടപാടിനെ കുറിച്ച് ആമസോണ്‍ കമ്പനിക്ക് വ്യക്തമായി അറിയാമായിരുന്നുവെന്ന് 2020 ഒക്ടോബറിലും ഫ്യൂചര്‍ ഗ്രൂപ് പറഞ്ഞിരുന്നു. 2020 ആഗസ്റ്റ് മാസത്തില്‍ കിഷോര്‍ ബിയാനിയും രാകേഷ് ബിയാനിയും ആമസോണ്‍ കമ്പനിയുടെ അഭിജിത് മജുംദാറുമായി നടത്തിയ രണ്ട് ടെലിഫോണ്‍ സംഭാഷണങ്ങളില്‍ 40 ദശലക്ഷം ഡോളര്‍ ആവശ്യപ്പെട്ടതായാണ് ആര്‍ബിട്രേഷന് മുന്നില്‍ വ്യക്തമാക്കിയിരിക്കുന്നത്. 

News, National, India, New Delhi, Business, Finance, Technology, Reliance, Business Man, Clash, Amazon had asked for Rs 290 cr as compensation for RIL deal: Future Group


റിലയന്‍സുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് മജുംദാറിനെ അറിയിച്ച ശേഷമാണ് 2020 ആഗസ്റ്റ് 29 ന് റിലയന്‍സ് ഇടപാട് പ്രഖ്യാപിച്ചത് എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇടപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ഒരു മാസം മുന്‍പ് ഇക്കാര്യം ആമസോണിന് വ്യക്തമായി അറിയാമായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആര്‍ബിട്രേഷന്‍ എന്ത് നിലപാടെടുക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും.

Keywords: News, National, India, New Delhi, Business, Finance, Technology, Reliance, Business Man, Clash, Amazon had asked for Rs 290 cr as compensation for RIL deal: Future Group

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?