കൈത്തറി തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായ പദ്ധതിക്ക് അപേക്ഷിക്കാം; അവസാന തീയതി ഫെബ്രുവരി 28വരെ


തിരുവനന്തപുരം: (https://ift.tt/3pRALAO) കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അംഗങ്ങളില്‍ നിന്ന് 2019-20, 2020-21 വര്‍ഷങ്ങളിലെ സാമ്പത്തിക സഹായ പദ്ധതി ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം 28നകം അതാത് ജില്ലാ എക്സിക്യൂടീവ് ഓഫീസര്‍ക്ക് നല്‍കണം. 

വര്‍ഷം ചുരുങ്ങിയത് 100 ദിവസം ജോലി ചെയ്തതും മിനിമം കൂലി ലഭിക്കാത്തതുമായ അംഗങ്ങള്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സ്വയം തൊഴിലാളികള്‍ക്കും ഹാന്‍വീവില്‍ ജോലി ചെയ്യുന്നവര്‍ക്കും സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കുമാണ് ആനുകൂല്യം നല്‍കുന്നത്. 

News, Kerala, State, Finance, Business, Labours, Handloom workers can apply for financial assistance scheme; The deadline is February 28th


സൗജന്യ അപേക്ഷാ ഫോമും വിശദാംശങ്ങളും ബോര്‍ഡിന്റെ കണ്ണൂരിലെ ഹെഡ് ഓഫീസിലും കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലാ ഓഫീസുകളിലും ലഭിക്കും. കണ്ണൂര്‍, കാസര്‍കോട്, വയനാട്: 0497-2702995, 9387743190. കോഴിക്കോട്, മലപ്പുറം, പാലക്കാട്: 0496-298479, 9747567564. എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം: 04842374935, 9446451942. തിരുവനന്തപുരം, കൊല്ലം: 0497-2331958, 9995091541.

Keywords: News, Kerala, State, Finance, Business, Labours, Handloom workers can apply for financial assistance scheme; The deadline is February 28th

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?