കരിമ്പുഴയില്‍ വീട് കുത്തിത്തുറന്ന് കവര്‍ച; ആറര പവന്‍ സ്വര്‍ണാഭരണവും 25,000 രൂപയും നഷ്ടപ്പെട്ടതായി വീട്ടുകാര്‍
ശ്രീകൃഷ്ണപുരം: (www.kvartha.com 14.02.2021) കരിമ്പുഴയില്‍ വീട് കുത്തിത്തുറന്ന് കവര്‍ച. തോട്ടര പാല്‍ സൊസൈറ്റിക്ക് സമീപം ശ്രീലകം സുഭാഷിന്റെ വീട്ടിലാണ് കവര്‍ച നടന്നത്. ആറര പവന്‍ സ്വര്‍ണാഭരണവും 25,000 രൂപയും നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞു. രണ്ട് ദിവസം മുമ്പ് പൊമ്പറയിലെ തറവാട്ടുവീട്ടിലേക്ക് പോയിരുന്ന സുഭാഷും കുടുംബവും ശനിയാഴ്ച ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം വിവരം അറിയുന്നത്.
മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയുടെ അലമാര തകര്‍ത്താണ് ആഭരണവും പണവും മോഷ്ടിച്ചത്. മുറിയിലും അലമാരയിലുമുള്ള സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. ശ്രീകൃഷ്ണപുരം സിഐ കെ എം ബിനീഷും സംഘവും സ്ഥലത്തെത്തി. ഷൊര്‍ണൂരില്‍ നിന്ന് ഡോഗ് സ്‌ക്വാഡും പാലക്കാട്ടു നിന്ന് വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി.
Keywords: News, Kerala, Robbery, House, Gold, Robbery in Karimpuzha; The family said they lost six and a half sovereign gold jewelery and Rs 25,000
Powered by Info News For You

Comments
Post a Comment