പാചകവാതക വില വീണ്ടും കൂട്ടി; 25 രൂപയുടെ വർധനവ്
ന്യൂഡെൽഹി: (www.kvartha.com 04.02.2021) രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. ഗാർഹിക സിലിൻഡറിന് 25 രൂപയാണ് വർധിപ്പിച്ചത്. വാണിജ്യ സിലിൻഡറിന്റെ വില യൂണിറ്റിന് 184 രൂപയും കൂട്ടി. ഇതോടെ 14.2 കിലോഗ്രാമിന്റെ സിലിൻഡറിന് ഡെൽഹിയിലും മുംബൈയിലും 719 രൂപയായി. ബെംഗളൂരുവിൽ 722 രൂപയാകും. തിരുവനന്തപുരത്തും കൊച്ചിയിലും 729 രൂപയും കാസർകോട്ടും കണ്ണൂരും 739 രൂപയുമാണ് പുതിയ വില.19 കിലോ വാണിജ്യ സിലിൻഡറിന് 1535 രൂപയുമായി വില കൂടും. പുതിയ നിരക്കുകൾ വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
നേരത്തെ ഡിസംബറിൽ എണ്ണക്കമ്പനികൾ എൽപിജി വില രണ്ടു തവണയായി 100 രൂപ വർദ്ധിപ്പിച്ചിരുന്നു. രാജ്യത്തെ എൽപിജി വില നിർണയിക്കുന്നത് എണ്ണക്കമ്പനികളാണ്.
പെട്രോൾ, ഡീസൽ വിലയും വ്യാഴാഴ്ച വർദ്ധിപ്പിച്ചിരുന്നു. പാചകവാതകത്തിന്റെ വിലയും കൂടുന്നതോടെ സാധാരണക്കാരന് ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കും.
Keywords: Kasaragod, Kerala, News, New Delhi, Hike, Price, India, Petrol, diesel, Petrol Price, Kannur, Trivandrum, LPG prices rise again; Increase of Rs 40.
Powered by Info News For You

Comments
Post a Comment