പ്രെട്രോള്‍, ഡീസല്‍ വില വര്‍ധനക്കെതിരെ എസ്ടിയു കലക്ട്രേറ്റ് ധര്‍ണ 24ന്
കാസര്‍കോട് (www.evisionnews.co): മോട്ടോര്‍ ആന്റ് എഞ്ചിനിയറിംഗ് വര്‍ക്കേര്‍സ് യൂണിയന്‍ (എസ്.ടി.യു) ജില്ലാ ഫെഡറേഷന്‍ കമ്മിറ്റി 24ന് 11മണിക്ക് കലക്ട്രേറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തും. അനിയന്ത്രിതമായ ഇന്ധനവില വര്‍ധനക്കെതിരെയും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന ഇന്ധന നികുതിയിലെ ക്കൊള്ളക്കെതിരേയും പബ്ലിക്ക് വാഹനങ്ങളുടെ കാലാവധി 15 വര്‍ഷമായി നിജപ്പെടുത്തിയതിനെതിരായും, ടാക്‌സി വാഹനങ്ങളില്‍ ജിപിഎസ് നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ചും നടത്തുന്ന ധര്‍ണ്ണ എസ്ടിയു ദേശീയ വൈസ് പ്രസിഡണ്ട് എ അബ്ദുള്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്‌റഫ്,
ജില്ലാ പ്രസിഡണ്ട് എ അഹമദ് ഹാജി യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ സംബന്ധിക്കും. ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തില്‍ ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് ഷറീഫ് കൊടവഞ്ചി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സംസീര്‍ തൃക്കരിപ്പൂര്‍ സ്വാഗതം പറഞ്ഞു. ഫെഡറേഷന്‍ സംസ്ഥന ഭാരവാഹികളായ ഉമ്മര്‍ അപ്പോളോ, സുബൈര്‍ മാര, ജില്ലാ ഭാരവാഹികളായ എസ്എം അബ്ദുള്‍ റഹ്മാന്‍ ഖാദര്‍ മുഗ്രാല്‍, ഹാരീസ് ബോവിക്കാനം, കലീല്‍ പടിഞ്ഞാര്‍, മൊയ്‌നുദ്ദീന്‍ ചെമനാട്, അഷ്‌റഫ് മുതലപ്പാറ, അഹമ്മദ് കപ്പണക്കാല്‍, കരീം മൂന്നാം മൈല്‍, കരീം മൈത്രി, റഫീഖ് ഒളയത്തടുക്ക, അബ്ദുള്‍ റഹ്മാന്‍ പടന്ന ,ഇല്യാസ് ബേക്കല്‍, മന്‍സൂര്‍ പ്രസംഗിച്ചു.
Powered by Info News For You

Comments
Post a Comment