ഡ്രൈവറെ പറ്റിച്ച് വാടകയ്ക്ക് വിളിച്ച കാറുമായി കടന്നുകളഞ്ഞു; 24കാരന്‍ പിടിയില്‍


കായംകുളം: (https://ift.tt/37eZJmk) ഡ്രൈവറെ പറ്റിച്ച് വാടകയ്ക്ക് വിളിച്ച കാറുമായി കടന്നുകളഞ്ഞ 24കാരന്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി അരുണിന്റെ ടാക്സി കാര്‍ വാടകയ്ക്ക് വിളിച്ച് ശനിയാഴ്ച ഉച്ചയോടെ കണ്ണൂരേക്ക് യാത്ര ചെയ്യുകയായിരുന്ന കണ്ണൂര്‍ ഇരിട്ടി സ്വദേശി അര്‍ജുന്‍ (24) ആണ് പിടിയിലായത്. 

വൈകിട്ട് ആറു മണിയോടെ ദേശീയ പാതയില്‍ കരുനാഗപ്പള്ളി വവ്വാക്കാവിന് തെക്ക് ഭാഗത്ത് എത്തിയതോടെ കാര്‍ നിര്‍ത്തി ഡ്രൈവര്‍ അരുണ്‍ മൊബൈല്‍ റീചാര്‍ജര്‍ വാങ്ങാനായി പുറത്തേക്ക് ഇറങ്ങി. എ സി ഓഫാകാതിരിക്കാന്‍ താക്കോല്‍ കാറില്‍ നിന്നും എടുത്തിരുന്നില്ല. ഈ തക്കത്തിന് അര്‍ജുന്‍ കാറുമായി കടന്നുകളയുകയായിരുന്നു.

News, Kerala, State, Kannur, Vehicles, Auto & Vehicles, Car, Police, Arrested, Young man arrested for driving with rental car


തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്ന് എത്തിയ കാര്‍ ഉടമ ഓച്ചിറ പ്രീമിയര്‍ ജംഗ്ഷനു വടക്കു ഭാഗത്തുവെച്ച് തട്ടിയെടുത്ത കാറിന് മുന്നിലെത്തിയതോടെ അര്‍ജുന്‍ കാര്‍ നിര്‍ത്തി. അരുണ്‍ വാഹനത്തില്‍നിന്നും പുറത്തിറങ്ങിയതോടെ, അര്‍ജുന്‍ വീണ്ടും കാര്‍ അമിത വേഗതയില്‍ മുന്നോട്ടെടുക്കുകയും നിയന്ത്രണം വിട്ട കാര്‍ സമീപത്തുകൂടി കടന്നുവന്ന മറ്റു മൂന്നു വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയും ചെയ്തു. 

ചെറിയ പരിക്കു പറ്റിയ അര്‍ജുനെ ഓച്ചിറ പൊലീസെത്തി കസ്റ്റഡിയിലെടുത്ത് കായംകുളം പൊലീസിന് കൈമാറി.

Keywords: News, Kerala, State, Kannur, Vehicles, Auto & Vehicles, Car, Police, Arrested, Young man arrested for driving with rental car

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?