എന്‍ഡോസള്‍ഫാന്‍: ഒരു ഇരകൂടി മരണത്തിന് കീഴടങ്ങി; തലവളരുന്ന രോഗവുമായി ചികിത്സയിലായിരുന്ന 22 കാരൻ മരിച്ചു
കാസര്‍കോട്: (www.kasargodvartha.com 15.02.2021) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതൻ ബാത്വിശ (22) മരിച്ചു. പള്ളം റെയില്‍വേ ഗേറ്റിന് സമീപം പള്ളിപ്പുരയിൽ വാടകയ്ക്ക് താമസിക്കുന്ന ഹമീദ് - ത്വാഹിറ ദമ്പതികളുടെ മകനാണ്. മംഗലാപുരം ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.
തല വളരുന്ന രോഗവുമായി കുറേ നാളുകളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബോവിക്കാനത്തെ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തോട്ടത്തിനടുത്തുള്ള വാടക വീട്ടിൽ താമസിക്കുമ്പോഴായായിരുന്നു ബാത്വിശ ജനിക്കുന്നത്. ആദ്യത്തെ മൂന്ന് മാസത്തിനു ശേഷമാണ് കുട്ടിക്ക് തലവളരുന്ന രോഗം പിടിപെടുന്നത്.
മറ്റു മക്കള്‍: സുല്‍ത്വാന, മുസ്തഫ, ജസീല്‍.
Keywords: Kerala, News, Kasaragod, Endosulfan, Endosulfan-victim, Death, Treatment, Endosulfan: A 22-year-old man who was being treated has died.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment